റിയാദ് തനിമ ഒരുക്കിയ ഗസലുകൾ പെയ്തിറങ്ങിയ പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടവും.


റിയാദ് : പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി തനിമാ സാംസ്കാരിക വേദി ‘പെരുന്നാൾ പാട്ടും സൗഹൃദക്കൂട്ടും’ എന്ന പരിപാടി സംഘടിപ്പിച്ചു. ഗസൽ സംഗീതത്തിൽ പുതിയകാലത്തെ പ്രതീക്ഷക ളായ റാസാ റസാഖും ഇംതിയാസ് ബീഗവും ചേർന്നാണ് പ്രവാസി സമൂഹത്തിന് ഹൃദ്യമായ ഇശൽ വിരുന്നൊരുക്കിയത്.

ഗസൽ രംഗത്തെ കുലപതികൾ പാടി രസിപ്പിച്ച ഗാനങ്ങളും റസാ ബീഗം ചിട്ടപ്പെടുത്തിയ പുതുഗീത ങ്ങളും അവർ സൂമിലൂടെ അനുവാചകരുമായി പങ്കുവെച്ചു. ശ്രോതാക്കൾക്ക് അവർ ആവശ്യപ്പെട്ട ഗാനങ്ങൾ പാടിക്കൊടുത്തും പാട്ടുകൾ പിറവിയെടുത്ത വഴിത്താരകൾ കഥനം ചെയ്തും രണ്ട്‌മണി ക്കൂർ സമയം പെരുന്നാൾ ആഘോഷത്തിന് മാറ്റ് പകർന്നു. റാസാ ബീഗം ദമ്പതികളുടെ മകൾ സൈന ബും തന്റെ പ്രിയപ്പെട്ട ഗാനം ‘നീ എറിഞ്ഞ കല്ലുപാഞ്ഞ് മാനത്തമ്പിളി…’ എന്ന ഗാനം ആലപിച്ചു.
ഹൃദയത്തിൽ സൂക്ഷിക്കുന്ന സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളുമായി സദസ്സിനെ ഓർമ്മകളുടെ പുതിയൊരു തീരത്തേക്ക് നയിച്ചു. ശബ്ദാനുകരണവുമായി പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ നസീബും പങ്കെടുത്തു.

നേരത്തെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ തനിമാ സാംസ്കാരിക വേദി പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി ഈദ് സന്ദേശം നൽകി. റമദാൻ നൽകിയ വിശുദ്ധിയുടെ പാഠങ്ങൾ ജീവിതത്തിൽ പകർത്തുവാനും മഹാമാരിയുടെ കാലത്ത് സാമൂഹികമായ ഉത്തരവാദിത്വങ്ങൾ പാലിച്ചു മനുഷ്യന് സാന്ത്വനമായി വർത്തിക്കുവാനും അദ്ദേഹം ആവശ്യപ്പെട്ടു. അപര വിദ്വേഷവും വംശീയ കുടിലതകളും മാറ്റിവെച്ചു ലോകത്തിന്റെ സമാധാനവും ജനങ്ങളുടെ സ്വൈരജീവിതവും ഉറപ്പു വരുത്താൻ ലോകം മുന്നോട്ട് വരണമെന്ന് ഇസ്രായേൽ ആക്രമത്തെ അപലപിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു.

ഈദ്‌ സന്ദേശം: താജുദ്ദീൻ ഓമശ്ശേരി നല്‍കി മഹാമാരിയുടെ കാലത്ത് സാമൂഹികമായ ഉത്തര വാദി ത്വങ്ങൾ പാലിച്ചു മനുഷ്യന് സാന്ത്വനമായി വർത്തിക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരായ ഡോ. ജയചന്ദ്രൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്ന്‍ സംസാരിച്ചു.

സ്റ്റുഡന്റ്‌സ് ഇന്ത്യ അംഗം സൽമാൻ ഉമർ ഖിറാഅത്ത് നടത്തി. തനിമാ പ്രൊവിൻസ് കമ്മറ്റിയംഗങ്ങ ളായ റഹ്മത്തെ ഇലാഹി സ്വാഗതവും അഷ്‌റഫ്‌ കൊടിഞ്ഞി അവതാരകനുമായിരുന്നു. സദ്‌റുദ്ദീൻ കീഴിശ്ശേരി, സലീം മാഹി, ഖലീൽ പാലോട്, അംജദ് അലി, അഹ്ഫാൻ, നജാത്തുല്ല, ലബീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.


Read Previous

പ്രതീക്ഷ നല്‍കി സംസ്ഥാനത്ത് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് മുപ്പതില്‍ നിന്ന് 26 ലേക്ക്, നേരിയ പുരോഗതി, ലോക്ഡൗണ്‍ ഫലം കാണുന്നു.

Read Next

എംബാംമിഗ് കഴിഞ്ഞ് ആ പൊന്നുമാേന്‍റെ മയ്യത്ത് പെട്ടിയില്‍ വെച്ചപ്പോള്‍ എന്‍റെ മനസ്സ് അറിയാതെ ഒന്ന് പിടച്ചുപോയി. ഈമാന്‍റെ അഴക് ആ മുഖത്ത് നിന്നും ലവലേശം പോലും കുറയാതെ പ്രകാശിച്ച് നില്‍ക്കുകയാണ്. ഹൃദയഭേതകമായ കുറിപ്പ് പങ്കുവച്ച് അഷ്‌റഫ് താമരശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular