ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ബെവ്ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറാക്കി. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. ഗതാഗത കമ്മീഷണർ സ്ഥാനത്തു നിന്നു എഡിജിപി എസ് ശ്രീജിത്തിനെ മാറ്റി. അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ.

ഹർഷിത അട്ടല്ലൂരിയാണ് പുതിയ ബെവ്ക്കോ എംഡി. ഇതാദ്യമാണ് ബെവ്ക്കോ എംഡിയായി ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ വരുന്നത്. ഐജി സിഎച് നാഗരാജുവാണ് പുതിയ ക്രൈം ബ്രാഞ്ച് ഐജി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജിതാ ബീഗത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസിനെ തൃശൂരിലേക്കും നിയമിച്ചു. രണ്ട് ചുമതലകളും വഹിക്കും. ഡിഐജി ജയനാഥാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി.
