Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; ഇഡി അസിസ്റ്റന്റ് ഡയറക്ടർ അറസ്റ്റിൽ


ന്യൂഡൽഹി: കൈക്കൂലി കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ജ്വല്ലറി ഉടമയിൽ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടർ സന്ദീപ് സിങ് യാദവ് ആണ് അറസ്റ്റിലായത്

5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ജ്വല്ലറി ഉടമയുടെ മകനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ജ്വല്ലറി ഉടമ സിബിഐയിൽ പരാതി നൽകിയത്. കൈക്കൂലി തുക 20 ലക്ഷം രൂപയായി കുറച്ച ശേഷം ഇത് കൈമാറുന്നതിനിടെയാണ് ഡൽഹിയിലെ ലജ്പത് നഗറിൽ വച്ച് സന്ദീപ് സിങ്ങിനെ സിബിഐ പിടികൂടിയത്.

സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ സന്ദീപ് സിങ്ങിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വൈകാതെ സന്ദീപിന്റെ ഡൽഹിയിലെ വസതിയും ഓഫിസും സിബിഐയും ഇഡി ഉദ്യോഗസ്ഥരും ചേർന്ന് റെയ്ഡ് നടത്തി. മുൻപ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിൽ (സിബിഡിടി) പ്രവർത്തിച്ചിരുന്ന സന്ദീപ് യാദവ്, കഴിഞ്ഞ വർഷം മേയിലാണ് ഇഡിയിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായത്.


Read Previous

എസ് ശ്രീജിത്തിനെ മാറ്റി, എ അക്ബർ പുതിയ ​ഗതാ​ഗത കമ്മീഷണർ; പൊലീസിൽ അഴിച്ചു പണി

Read Next

ശ്രീജേഷിന് സ്വപ്ന നേട്ടം; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »