റിയാദ് : സംഗീതതവും, കലയും, എഴുത്തും, പ്രഭാഷണവും ഒരുപോലെ ജീവിതത്തിൽ പകർത്തിയ നേതാവ്. കേരള മാപ്പിള കലാ അക്കാദമിസംസ്ഥാന പ്രസിഡന്റും മുസ്ലിം ലീഗ് നേതാവും വാഗ്മിയുമായ പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.

അക്കാദമിക്ക് കേരളത്തിൽ അങ്ങോള മിങ്ങോളവും ഗൾഫ് നാടുകളിലും നൂറു കണ ക്കിന് ചാപ്ടറുകളും ഉണ്ടാക്കി അക്കാദമിയുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചത് പരേതന്റെ നേതൃ പാടവം കൊണ്ട് തന്നെയാണ്. ഈ മഹത്തായ പ്രസ്ഥാനത്തിനു രൂപം നൽകിയതും മാഷ് തന്നെയാണ്. അവസാന നിമിഷം വരെ സംഘടനയെ നയിച്ചു. മാപ്പിള കലയുടെ അനന്ത സാധ്യതകളെ ന്യൂനപക്ഷ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നതിൽ മാഷ് വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടേണ്ടതാണ്.
പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ വിയോഗതത്തിൽ അക്കാദമിക്കും ഇതര കലാ – സാംസ്കാ രിക, രാഷ്ട്രീയ – വിദ്യാഭ്യാസ മേഖലക്കും തീരാ നഷ്ടം തന്നെയാണെന്നും അശരണർക്ക് എന്നും താങ്ങും തണലുമായി നിൽക്കാൻ അദ്ദേഹം കാണിച്ച പാതയിലൂടെ നീങ്ങാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും മാഷിന്റെ വിയോഗത്തിൽ കലാ കൈരളിക്കും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി റിയാദ് കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്റ് ജലീൽ തിരുരും ജനറൽ സെക്രട്ടറി ഇസ്മായിൽ
കാരോളവും അനുശോചനക്കുറിപ്പിൽ അറിയിച്ചു.