ബം​ഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ


തൊടുപുഴ: ബം​​ഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ അനഘ ഹരി (20) ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായി രുന്നു എന്നാണ് ബന്ധുക്കളെ അറിയിച്ചത്.

ബം​ഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ്ങിന് പഠിക്കുകയായി രുന്നു അനഘ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം ബംഗളൂരു വിക്ടോറിയ ഹോസ്പിറ്റലിൽ. വിവരമറിഞ്ഞു ബന്ധുക്കൾ അവിടേക്ക് തിരിച്ചിട്ടുണ്ട്. മാതാവ് രാധ. സഹോദരങ്ങൾ: അനന്തു, അതുൽ.


Read Previous

പാർട്ടിയെ വെട്ടിലാക്കി തുറന്നു പറച്ചിൽ; എകെ ഷാനിബിനെ കോൺ​ഗ്രസ് പുറത്താക്കി

Read Next

ബിജെപി ദേശീയ സെക്രട്ടറി വിജയ രഹാട്കര്‍ വനിത കമ്മീഷന്‍ അധ്യക്ഷ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »