നഗര കാഴ്ച്ചകള്‍ കണ്ട് ഒരു മെട്രോ ബസ്‌ സെൽഫി!


യാദൃശ്ചികമായാണ് റിയാദ് മെട്രോ ബസിൽ ഒരു യാത്ര ചെയ്താലോ എന്ന് തോന്നിയത്. റിയാദ് നഗരത്തിലെ കാർയാത്ര മുൻപില്ലാത്ത വിധം തിരക്കിലാണ്. അതിവേഗം മുന്നേറുന്ന മെട്രോയ്ക് അനുബന്ധമായി പരീക്ഷണപര്യടനം നടത്തുന്ന ഹരിതശകടങ്ങൾ മാടിവിളിക്കാൻ തുടങ്ങിയിട്ടു കുറേ ദിവസങ്ങളായി.

പൊതു ഗതാഗതം അന്യമായിരുന്ന നഗരത്തിൽ അത്തരം അവസരങ്ങൾക്ക് സാധ്യതയും വിരളമായിരുന്നല്ലോ. റിയാദിലെ മുതിർന്ന പത്രപ്രവർത്തകൻ ജയൻ കൊടുങ്ങല്ലുരിനൊടൊപ്പം പെപ്പർട്രീയിലെ ചായകുടിയും അന്തിച്ചർച്ചയും മിക്കവാറും പതിവുള്ളതാണ്.

അതിനിടെയാണ് പുതുതായി തുടങ്ങിയ പൊതുശകടത്തിൽ ഒരു യാത്ര പരീക്ഷിക്കാ മെന്ന് തീരുമാനിച്ചത്. റിയാദിലെ ട്രാഫിക്കിൽപ്പെട്ട് ഉഴലുമ്പോള്‍ ഒരു തടസവുമില്ലാതെ ബൈവേയിൽക്കൂടി ചീറിപ്പായുന്ന ഹരിതശകടങ്ങളോട് കുറച്ചു ദേഷ്യവും അവയുടെ വേഗതയോട് അസൂയയും നേരത്തേ തോന്നിയതാണ്. ആൾക്കാരില്ലാതെ ഇത്ര മാത്രം ബസുകൾ എന്തിനാണ് ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നത്?.

എങ്കിലും ഒരു പരീക്ഷണപ്പറക്കൽ നമുക്കും ആകാമല്ലോ എന്ന് ആത്മഗതം ! ഈദ് ദിവസം അതിനായി തെരഞ്ഞെടുത്തു. മലസിൽ കാർപാര്ക് ചെയ്ത് നേരെ കുടുംബ ത്തോടൊപ്പം ആദ്യമായി മെട്രോഗ്രീൻ ബസിലേക്ക്. ജയൻ കൊടുങ്ങല്ലുരും ഒപ്പം കൂടി. അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷൻ പൊതുവെ വിജനം !

പറയാതെ വയ്യ ! റിയാദ് നഗരത്തെ മാറ്റി മറിക്കാൻ പര്യാപ്തമായ ഒരു അത്ഭുതലോക മാണ് റിയാദ് മെട്രോബസ്. മെർസിഡസ് ബെൻസിന്റെ ലോക നിലവാരമുള്ള ബസുകൾ. അത്യാധുനിക സൗകര്യങ്ങൾ, റൺവേയിൽ ഓടുന്ന വിമാനം പോലെ തോന്നുംവിധം സുഖകരം.തളളലല്ല, സത്യമാണ്. രണ്ടു മണിക്കൂര് യാത്രക്ക് നാല് റിയാൽമാത്രം. നഗരക്കാഴ്ച്ചകൾക്കും സ്ഥിരയാത്രക്കൾക്കും വളരെ സൗകര്യം. അത്ഭുതമെന്ന് പറയട്ടേ, ഞങ്ങളല്ലാതെ ബസിൽ മറ്റ് യാത്രക്കാർ ആരുമില്ലായിരുന്നു.

ഗ്രീൻ ബസിനെ ഇന്ത്യക്കാർപോലും നേരെ മനസിലാക്കിയിട്ടില്ലെന്നു വേണം കരുതാൻ. ഇത്ര സുഖകരവും സുരക്ഷിതവുമായ യാത്ര വേറെ ഒന്നുമില്ല ഈ മഹാനഗരത്തിൽ. ഈ സൗകര്യങ്ങൾ എന്നാണ് ഇനി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തുക ! കാർയാത്ര മാത്രം പൊതുവെ ശീലമുള്ള മിക്കവരും ബസ് യാത്ര ആഗ്രഹിക്കുന്നില്ല എന്ന് വേണം കരുതാൻ. അല്ലെങ്കിൽ മെട്രോക്ക് വേണ്ടി കാത്തിരിക്കുകയാകും. പക്ഷേ അറിയാതെ പോകരുത് അസാമാന്യമായ ഈ സൗകര്യങ്ങളെ ! കാർ യാത്രകളിൽ നിന്ന് ഇടയ്ക്കു ഒരു വിശ്രമം ആകാം ! ഇടയ്ക്കു നഗരക്കാഴ്ചകൾ ഗ്രീൻ ബസുകളിലും ആകാം. ശുഭയാത്ര !!!

ഡോ. കെ. ആർ. ജയചന്ദ്രൻ 
റിയാദ്


Read Previous

വ്രത ശുദ്ധിയുടെ നിറവിൽ ഇസ്ലാം മതവിശ്വാസികൾ

Read Next

ആ നാണക്കാരിയിൽ നിന്ന് ഇന്നത്തെ ധീരവനിതയിലേക്ക്; കെ കെ ശൈലജയുടെ ആത്മകഥ, ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ വെള്ളിയാഴ്ച്ച പ്രകാശനം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »