മക്ക: ഹജ്ജിനെത്തിയ ചാവക്കാട് അകലാട് മുനൈനി സ്വദേശിനി സുലൈഖ (61) മക്കയിൽ നിര്യാതയായി. ജംറയിലെ കല്ലേറ് കർമ്മത്തിന് ശേഷം അസുഖത്തെ തുടർന്ന് അസീസിയ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

കഴിഞ്ഞമാസം പത്തിന് കൊച്ചിയിൽ നിന്നും മെഹറമില്ലാതെയുള്ള ബാച്ചിലാണ് വന്നിരുന്നത്. ഭർത്താവ്: അഹമ്മദ് അലി. രണ്ടു മക്കളുണ്ട്. മൃതദേഹം മക്കയിൽ ഖബറടക്കും