മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു: 83 വയസായി, ശരദ് പവാര്‍ വിരമിക്കാറിയില്ലേയെന്ന് അജിത് പവാറിന്റെ ചോദ്യം ; മറുപടിയുമായി സുപ്രിയ സുലെ


മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു. ശരദ് പവാറിന് പ്രായമായെന്നും വിരമിക്കേണ്ട സമയമായെന്നുമുളള അജിത് പവാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ‘എല്ലാവരുടെയും മുന്നില്‍ നിങ്ങള്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എന്നാല്‍ ശരദ് പവാറിനോട് എനിക്ക് ഇപ്പോഴും ബഹുമാനമുണ്ട്. ബിജെപി നേതാക്കള്‍ 75 വയസില്‍ വിരമിക്കുന്നു. എല്‍ കെ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും ഉദാഹരണം നോക്കാം. ഇത് പുതിയ തലമുറയെ ഉയര്‍ന്നു വരാന്‍ അനുവദിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം നല്‍കുക’ വിമത എന്‍സിപി വിഭാഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അജിത് പവാര്‍ പറഞ്ഞു.

‘നിങ്ങള്‍ക്ക് 83 വയസ്സായി നിങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നില്ലേ? ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹം തരൂ, നിങ്ങള്‍ ദീര്‍ഘായുസ്സോടെയിരിക്കാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം’ അജിത് പവാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ശരദ് പവാറിന്റെ പ്രായത്തെക്കുറിച്ചുള്ള അജിത് പവാറിന്റെ പരാമര്‍ശത്തോട് പ്രതികരണവുമായി എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ രംഗത്തെത്തി. അമിതാഭ് ബച്ചന് 82 വയസ്സുണ്ട്, ഇപ്പോഴും പ്രവര്‍ത്തിക്കുന്നുവെന്നാണ് സുപ്രിയ പറഞ്ഞത്. ‘ഞങ്ങളെ അപമാനിച്ചോളൂ, പക്ഷേ ഞങ്ങളുടെ പിതാവിനെ അല്ല. ഈ പോരാട്ടം രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടിയായ ബിജെപി സര്‍ക്കാരിനെതിരെയാണ്’ സുലെ മുംബൈയില്‍ പറഞ്ഞു.

ചിലര്‍, മറ്റുള്ളവര്‍ വൃദ്ധരായി, അതിനാല്‍ അവരെ അനുഗ്രഹിച്ചാല്‍ മാത്രം മതി എന്ന് വിശ്വസിക്കുന്നു. എന്തിനാണ് അവരെ അനുഗ്രഹിക്കേണ്ടത്? രത്തന്‍ ടാറ്റയ്ക്ക് സാഹി ബിനെക്കാള്‍ മൂന്ന് വയസ്സ് കൂടുതലാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും വലിയ ഗ്രൂപ്പിനെ നയിക്കുന്നു. യഥാര്‍ത്ഥ എന്‍സിപി ശരദ് പവാറിനൊപ്പമാണ്. യഥാര്‍ത്ഥ ചിഹ്നം ഞങ്ങളുടേതാണ്’ അവര്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

സിറിയന്‍ സയാമിസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്‌സാനെയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും .

Read Next

ഹജ്ജിനെത്തിയ ചാവക്കാട് സ്വദേശിനി മക്കയിൽ നിര്യാതയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular