റിയാദ്: അസുഖ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം നെയ്യാറ്റിൻകര മര്യാപുരം മുരുകവിലാസത്തിൽ മുരുകൻ (57) ഞായറാഴ്ച വൈകീട്ട് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.

37 വർഷമായി റിയാദിലുള്ള അദ്ദേഹം സുൽത്താൻ ട്രേഡിങ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. രമേശ്, രാജേഷ്, രജിത്രൻ എന്നീ സഹോദരങ്ങൾ റിയാദിലുണ്ട്.
പിതാവ്: പരേതനായ പ്രഭാകരൻ, മാതാവ്: പരേതയായ ശാരദ. ഭാര്യ: ബീന മുരുകൻ. മക്കൾ: എം.ബി. ഗോകുൽ, എം.ബി. ഗായത്രി. മറ്റ് സഹോദരങ്ങൾ: രാമാകുമാരി, രാധാകൃഷ്ണൻ, രതീഷ്.
ബുധനാഴ്ച രാവിലെ ഒമ്പതോടെ തിരുവനന്തപുരത്ത് എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ സഹോദരന്മാരോടൊപ്പം സാമൂഹിക പ്രവർത്തകൻ ഷാജഹാൻ നേതൃത്വം നൽകി.