ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഷിംല: ദുബായ് എയര്‍ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധ വിമാനം തകര്‍ന്ന് മരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് ഭാര്യയും വ്യോമ സേനാ വിങ് കമാന്‍ഡറുമായ അഫ്സാന്‍ കണ്ണീരോടെ അന്ത്യാഭിവാദനം നല്‍കിയത് സംസ്‌കാര ചടങ്ങിനെത്തിയവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ച ഹിമാചല്‍ പ്രദേശ് സ്വദേശിയായ നമാംശിന്റെ ഭൗതിക ദേഹം ഞായറാഴ്ച അദേഹത്തിന്റെ ജന്മ നാടായ പാട്യാല്‍കറില്‍ എത്തിച്ച് പൂര്‍ണ സൈനിക ബഹുമ തികളോടെ സംസ്‌കരിച്ചു.വിതുമ്പിക്കരഞ്ഞുകൊണ്ട് ഭര്‍ത്താവിന് അവസാന സല്യൂട്ട് നല്‍കുന്ന അഫ്സാന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. ആറ് വയസുകാരി ആര്യ ഏക മകളാണ്.
പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 2.15 ന് ദുബായ് അല്‍ മഖ്തൂം വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. അപകടത്തിനിടെ നമാംശിന് ഇജക്ട് മാര്‍ഗത്തിലൂടെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ കഴിഞ്ഞില്ല. തേജസ് അപകടത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുബായ് ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചാണ് അന്വേഷണം. ബ്ലാക്ക് ബോക്സ് കണ്ടെത്താ നുള്ള നടപടികള്‍ ആരംഭിച്ചു.
