Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

“ടീം വർക്കിൻ്റെയും പ്രതിബദ്ധതയുടെയും വിജയം’; ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി


ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ്‌ സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തി നെ അഭിനന്ദിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. സമർപ്പണ വും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും ഈ വിജയം സാധ്യമാക്കിയ യുഡിഎഫി ന്‍റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രിയങ്ക പറഞ്ഞു.

സോഷ്യല്‍ മീഡിയ മാധ്യമമായ ഫേസ്ബുക്കിലുടെയാണ് പ്രിയങ്കയുടെ പ്രതികരണം. വിജയത്തിനാ യുള്ള പാർട്ടിയുടെ സമർപ്പണത്തെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനത്തേയും അവര്‍ പ്രശംസിച്ചു. യുഡിഎഫിന്‍റെ കാഴ്‌ചപ്പാടിലുള്ള വിശ്വാസത്തിന് നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായും പ്രിയങ്ക വ്യക്തമാക്കി.

“ഞങ്ങള്‍ ഓരോരുത്തരും പ്രതിബദ്ധതയോടെയും ഏകാഗ്രതയോടെയും ഒരു ടീമായി പ്രവർത്തിച്ചു. അതാണ് ഈ വിജയത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പാഠം. സമർപ്പണവും സേവനവും കൊണ്ട് തിളങ്ങിയ ആര്യാടൻ ഷൗക്കത്തിനും ഈ വിജയം സാധ്യമാക്കിയ യുഡിഎഫിന്‍റെ എല്ലാ നേതാക്കൾക്കും പ്രവർത്തകർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ

എല്ലാത്തിലുമുപരി, നിലമ്പൂരിലെ എന്‍റെ സഹോദരി സഹോദരന്മാർക്ക് നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി. നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളിലും പുരോഗതിയെക്കുറിച്ചുള്ള യുഡിഎഫിൻ്റെ കാഴ്‌ചപ്പാ ടിലും നിങ്ങൾക്കുള്ള വിശ്വാസം നമുക്ക് മുന്നോട്ടുള്ള വഴികാട്ടിയാവും” – പ്രിയങ്ക ഗാന്ധി കുറിച്ചു.

എല്‍ഡിഎഫിൻ്റെ എം സ്വരാജിനെ 11,077 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെടുത്തിയത്. ആര്യാടന്‍ ഷൗക്കത്ത് 77,737 വോട്ടുകള്‍ നേടിയപ്പോള്‍ 66,660 വോട്ടുകളാണ് സ്വരാജിന് ലഭിച്ചത്. മണ്ഡലത്തില്‍ അപ്രതീക്ഷിത ഉപതെരഞ്ഞെടുപ്പിന് കാരണക്കാര നായ മുന്‍ എംഎല്‍എ പിവി അന്‍വര്‍ 19,650 വോട്ടു നേടി. നാലാം സ്ഥാനത്തായ ബിജെപി സ്ഥാനാര്‍ഥി മോഹന്‍ജോര്‍ജിന് 8648 വോട്ടുകളാണ് ലഭിച്ചത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിലമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചു പിടിച്ചത്. പതിറ്റാണ്ടുകളായി യുഡിഎഫിന്‍റെ കുത്തകയായിരുന്ന നിലമ്പൂര്‍ 2016-ല്‍ പിവി അന്‍വറിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി യാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2021-ല്‍ അന്‍വറിലൂടെ എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചു.

എന്നാല്‍ സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ അന്‍വര്‍ എംഎല്‍എ സ്ഥാനമൊഴിഞ്ഞതോടെയാണ് മണ്ഡല ത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്. സംസ്ഥാനത്ത് അടുത്ത നിയമസഭാ തെര ഞ്ഞെടുപ്പിന് ഇനി കഷ്‌ടിച്ച് എട്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏറ്റുവാങ്ങിയ തോല്‍വി സര്‍ക്കാറിന്‍റെ വിലയിരുത്തലാണെന്നാണ് യുഡിഎഫ്‌ നേതാക്കള്‍ പറയുന്നത്.

പിണറായി സര്‍ക്കാരിന് തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്‌ടപ്പെട്ടുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി പറഞ്ഞു. ഇനിയുള്ള കാലം ഈ സര്‍ക്കാര്‍ വെറും കാവല്‍ സര്‍ക്കാര്‍ മാത്ര മായിരിക്കുമെന്നുമായിരുന്നു ആന്‍റണിയുടെ പ്രതികരണം.


Read Previous

യുഡിഎഫിന് വോട്ട് കുറഞ്ഞു, വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നേടിയ വിജയം; എം വി ഗോവിന്ദന്‍

Read Next

അമേരിക്ക ആക്രമണം തുടരുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്‌താല്‍ പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങും; “ഗള്‍ഫ് തീക്കളമാകും”; വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പശ്ചിമേഷ്യൻ തന്ത്രജ്ഞൻ വെയ്ൽ അവ്വാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »