Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ, ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി


കട്ടപ്പന: ഇടുക്കിയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ ലഹരിക്കടിമയായ മാധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കാക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ സുബിൻ ഫ്രാൻസിസ്(35) ആണ് മരിച്ചത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠത്താണ് സംഭവം നടന്നത്. ഗർഭിണിയായ ഭാര്യ ലിബിയയെ കാണാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു സുബിൻ. സമീപത്തെ വീട്ടിൽ താമസിക്കുന്ന ബാബു അക്രമകാരിയും ലഹരിക്കടിമയുമാണ്. വാക്കുതർക്കത്തിനൊടുവിൽ ബാബു കോടാലി ഉപയോഗിച്ച് സുബിനെ മാരകമായി ശരീരമാസകലം വെട്ടുകയായിരുന്നു. ഉടനെ നാട്ടുകാർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സുബിനെ വെട്ടിയശേഷം ബാബു വീടിനുള്ളിൽ ഒളിച്ചു. പിടികൂടാൻ എത്തിയ പോലീസിനെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു. ഇയാളെ കീഴ്പ്പെടുത്തുന്നതിനിടെ എസ്ഐ ഉദയകുമാറിൻ്റെ കൈക്കും പരിക്കേറ്റു.ലിബിയയാണ് സുബിൻ്റെ ഭാര്യ. ഏകമകൾ: എസ്സ.


Read Previous

മഞ്ഞുമ്മല്‍ ബോയ്‌സ്’ കേസ്: സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു

Read Next

ഷീനാ ബോറയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടെന്ന്‍,കോടതിയില്‍ സി.ബി.ഐ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »