ബംഗ്ലാദേശ് കലാപം: 6700 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം


ന്യൂഡല്‍ഹി: കലാപഭൂമിയായി മാറിയ ബംഗ്ലാദേശില്‍ നിന്നും 6700 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാട്ടില്‍ തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ബംഗ്ലാദേശിലെ ഇന്ത്യക്കാര്‍ ക്കായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അതിര്‍ത്തിയിലേക്കും വിമാനത്താ വളത്തിലേക്കും സുരക്ഷിത യാത്ര ക്രമീകരിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ക്കായി 24 മണിക്കൂറും ഹെല്പ് ലൈന്‍ നമ്പറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ ഇപ്പോള്‍ നടക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നമായാണ് ഇന്ത്യ കാണുന്നതെന്നും രാജ്യത്തെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഉടന്‍ സാധാരണ നിലയിലാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

1971 ല്‍ പാകിസ്ഥാനെതിരായ വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ മക്കള്‍ക്ക് ജോലിയില്‍ 30 ശതമാനം സംവരണം അനുവദിച്ച നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശില്‍ പ്രതിഷേധം ആരംഭിച്ചത്. സുപ്രീം കോടതി ഇടപെട്ട് പിന്നീട് വിവാദ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.


Read Previous

ഭരണഘടനാ പരമായ അധികാര പരിധി ലംഘിക്കുന്നു; കേരളത്തിനെതിരെ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം

Read Next

ഗാസയിലെ മരണങ്ങളില്‍ ആശങ്കയുണ്ട്, നിശബ്ദയായിരിക്കില്ല’; ഇസ്രയേലിനോട് സമാധാന കരാര്‍ ആവശ്യപ്പെട്ട് കമലാ ഹാരിസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »