ദുബായ്: യു.എ.ഇയില്‍ കനത്ത മഴയും അസ്ഥിരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് വിമാനത്താവളം. കനത്ത മഴയും വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും പ്രവചിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഞായറാഴ്ച വരെ പ്രതികൂല കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാല്‍ അസ്ഥിരമായ കാലാവസ്ഥയില്‍ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റമുണ്ടാകാന്‍ സാധ്യത യുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന എയര്‍ലൈന്റെ ഏറ്റവും പുതിയ ഫ്‌ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണ മെന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാന്‍ അധിക സമയം കണക്കാക്കണമെന്നും കഴിവതും ദുബായ് മെട്രോ ഉപയോഗിക്കണമെന്നും അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. രാജ്യത്തെ പൊലീസും രക്ഷാപ്രവര്‍ത്തകരും പാരാമെഡിക്കല്‍ സംഘവും സിവില്‍ ഡിഫന്‍സും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പൂര്‍ണ സജ്ജമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കഴിവതും വീടുകളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.