ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്:/ഏദന്‍ ആഭ്യന്തര സംഘർഷം രൂക്ഷമായ യമനിൽ 10 വർഷത്തിന് ശേഷം ഇന്ത്യൻ അംബാസഡറെ നിയമിച്ചു. ഡോ. സുഹൈൽ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമന്റെ അധിക ചുമതല. റിയാദിൽനിന്ന് ചൊവ്വാഴ്ച യമൻ തലസ്ഥാനമായ ഏദനി ലെത്തിയ അദ്ദേഹം പ്രസിഡൻറും പ്രസിഡൻഷ്യൽ ലീഷർഷിപ്പ് കൗൺസിൽ ചെയർ മാനുമായ ഡോ. റഷാദ് അൽ ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡർ ചുമതലയേ റ്റെടുത്തു. ഔദ്യോഗിക ചടങ്ങിൽ യമൻ വിദേശകാര്യമന്ത്രി ഷായാ സിൻഡാനി സന്നിഹിതനായിരുന്നു.

ഇന്ത്യയും യമനും തമ്മിലുള്ള ദൃഢവും സൗഹൃദപരവുമായ ബന്ധം മെച്ചപ്പെടുത്തുന്ന തിന് തന്റെ ആഴത്തിലുള്ള പ്രതിബദ്ധത ചടങ്ങിൽ സംസാരിക്കവേ ഡോ. സുഹൈൽ അജാസ് ഖാൻ പ്രകടിപ്പിച്ചു. യമൻ പ്രസിഡൻറുമായി സംസാരിക്കവേ പ്രതിരോധ രംഗത്തെ ഇരുരാജ്യങ്ങളുടെ സഹകരണത്തെയും യമനി പൗരന്മാർക്ക് ഇന്ത്യയിൽ ലഭ്യമായ ഐ.ടി.ഇ.സി കോഴ്സിനെയും ഐ.സി.സി.ആർ സ്കോളർഷിപ്പുകളെയും സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു.

ഇന്ത്യയുമായുള്ള തന്റെ ബന്ധം സ്‌നേഹപൂർവം അനുസ്മരിച്ച പ്രസിഡൻറ് ഡോ. അൽ അലിമി, പ്രാചീനകാലത്തോളം പഴക്കമുള്ള ഇന്ത്യ-യെമൻ ബന്ധത്തിൽ ആത്മവിശ്വാ സം പ്രകടിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനുമുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡൻ റുമായുള്ള കൂടിക്കാഴ്ചക്ക് പുറമേ, അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ തന്റെ സന്ദർശന വേളയിൽ വിവിധ പ്രാദേശിക പ്രമുഖ വ്യക്തിത്വങ്ങൾ, സർക്കാർ ഉദ്യോഗ സ്ഥർ, യമനിലെ ഇന്ത്യാക്കാർ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തുന്നുണ്ട്
