അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടിയ നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും ആലിംഗനത്തിൽ എല്ലാം മറന്നു


വിമർശനം മറന്ന് ആസിഫിനെ ആലിംഗനം ചെയ്ത് രമേശ് നാരായൺ

തിരുവനന്തപുരം: അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം ആദ്യമായി കണ്ടുമുട്ടിയ നടൻ ആസിഫ് അലിയും സംഗീത സംവിധായകൻ രമേശ് നാരായണനും ആലിംഗനത്തിൽ എല്ലാം മറന്നു. നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. ‘ഞാൻ എന്താ പറയ്ക നിങ്ങളോട്..’ എന്നു ചോദിച്ചാണ് ആസിഫ് രമേഷ് നാരായണനെ ആശ്ലേഷിച്ചത്.

കഴിഞ്ഞ ജനുവരിയിൽ ആസിഫിൽ നിന്ന് മെമെന്റോ വാങ്ങാൻ രമേഷ് നാരായണൻ വിമുഖത കാട്ടിയത് വിവാദമായിരുന്നു.

എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്!*!ലർ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകർന്ന രമേഷ് നാരായണിന് മൊമെന്റോ കൊടുക്കാൻ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാൽ ആസിഫിൽ നിന്ന് ഇത് സ്വീകരിക്കാൻ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജിൽ നിന്നാണ് ഇത് കൈപ്പറ്റിയത്.

സോഷ്യൽ മീഡിയയിൽ ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. എന്നാൽ രമേഷ് നാരായണിനെതിരായ വിമർശനം സൈബർ ആക്രമത്തിന്റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു,


Read Previous

അടൂര്‍ താലൂക്ക് ആശുപത്രിയിലെ അഞ്ച് ആംബുലൻസുകളിൽ ഒന്നു പോലും പ്രവർത്തന സജ്ജമാക്കത്തതിൽ പ്രതിക്ഷേധിച്ച് യുഡിഎഫ് മെമ്പർമാർ യോഗം ബഹിഷ്കരിച്ചു

Read Next

നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; മൃതദേഹ അവശിഷ്ടങ്ങൾ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന ആദ്യ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »