അധികാരത്തിലെത്തിയാലുടന്‍ അഗ്നിപഥ് റദ്ദാക്കും, പഴയ റിക്രൂട്ട്‌മെന്‍റ് ശൈലി പുനഃസ്ഥാപിക്കണം’: അഖിലേഷ്‌


ലഖ്‌നൗ : തങ്ങള്‍ അധികാരത്തിൽ വന്നാലുടൻ അഗ്നിപഥ് പദ്ധതി റദ്ദാക്കുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വിരമിച്ച അഗ്നിവീറുകള്‍ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംവരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷ്‌ യാദവിന്‍റെ പ്രതികരണം. പൊലീസിലും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിലേക്കുമുള്ള (പിഎസി) റിക്രൂട്ട്‌മെൻ്റില്‍ മുന്‍ അഗ്നിവീ റുകള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ വെയ്റ്റേജ് നൽകുമെന്ന് ആദിത്യനാഥ് വെള്ളിയാഴ്‌ച പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെ എക്‌സിലൂടെയാണ് അഖിലേഷ്‌ യാദവിന്‍റെ പ്രതികരണം.

‘ഞങ്ങൾ അധികാരത്തിൽ വന്നാല്‍, രാജ്യത്തിൻ്റെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യു കയും സൈനികരുടെ ഭാവിവച്ച് കളിക്കുകയും ചെയ്യുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് 24 മണിക്കൂറിനുള്ളിൽ റദ്ദാക്കും. പഴയ റിക്രൂട്ട്‌മെൻ്റ് മോഡൽ പുനഃസ്ഥാപിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം.’- അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. കാര്‍ഗില്‍ വിജയ്‌ ദിവസ് ചടങ്ങുകളില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഗ്നിപഥ് പദ്ധതിയെ ന്യായീകരിക്കുകയും പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.

കരസേനയിലും നാവിക സേനയിലും വ്യോമസേനയിലും 17നും 21നും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തെ കരാറില്‍ റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്നിപഥ്. 2022ലാണ് കേന്ദ്രം പദ്ധതി അവതരിപ്പിച്ചത്. പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവർ അഗ്നിവീർ എന്നറിയപ്പെടും.

ഇവരുടെ നാല് വർഷ കാലാവധി പൂർത്തിയാകുമ്പോള്‍ ഓരോ ബാച്ചിൽ നിന്നും 25 ശതമാനം പേർക്ക് റെഗുലർ സർവീസ് ലഭിക്കും. മറ്റുള്ളവര്‍ക്ക് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും ഉണ്ടാകില്ല. കേന്ദ്രസായുധ പൊലീസ് സേനകളിലും അർധ സൈനി ക വിഭാഗങ്ങളിലും മുന്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.


Read Previous

താന്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി’; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത ബാനര്‍ജി

Read Next

വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ ജനം തിരസ്ക്കരിച്ചു; വർഗീയ ഫാസിസത്തിന് ഭരണഘടന ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല റിയാദ് ഓ ഐ സി സി തൃശ്ശൂര്‍ ജില്ലാ ടേബിള്‍ ടോക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »