Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തി ആദ്യമായി അല്‍ അറബി മുത്തമിട്ടു.


ദോഹ: ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തിയ അല്‍ അറബി ജേതാക്കളായി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അല്‍ അറബി ഈ കപ്പ് നേടുന്നത്.

അല്‍ ദുഹൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍ അറബി 9നെതിരേ 14 ഗോളുകള്‍ക്ക് ലീഡ് നേടിയിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ ദുഹൈല്‍ ശക്തമായ തിരിച്ചുവരവ് നടത്തി. ഒരു ഘട്ടത്തില്‍ 26-26 എന്ന സ്‌കോറില്‍ സമനില പിടിച്ചു. വാശിയേറിയ പോരാട്ടത്തിനൊടു വില്‍ അല്‍ അറബി വിജയം സ്വന്തമാക്കുകയായിരുന്നു.

അല്‍ അറബി ഗോള്‍കീപ്പര്‍ ഡാനിയല്‍ സാറിച്ചിന്റെ മികച്ച പ്രകടനമാണ് പെനല്‍റ്റി ത്രോഓഫില്‍ ടീമിന് മേല്‍ക്കൈനേടാന്‍ സഹായിച്ചത്. അല്‍ അറബി എല്ലാ പെനല്‍റ്റികളും ലക്ഷ്യത്തിലെത്തിച്ച പ്പോള്‍ ദുഹൈലിന്റെ രണ്ട് ത്രോകള്‍ ഡാനിയല്‍ സാറിച്ച് സേവ് ചെയ്തു. സ്‌കോര്‍ 4-2ല്‍ കലാശിച്ചു.

ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്‍ പ്രിസിഡന്റ് അഹ്‌മദ് അല്‍ ശഅബി വിജയികള്‍ക്കുള്ള കപ്പും സ്വര്‍ണമെഡലുകളും കൈമാറി.


Read Previous

സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീൻ പാക്കേജ് പ്രഖ്യാപിച്ചു, 2,920 റിയാൽ മുതൽ 7,744 റിയാൽ വരെ ഫീസ്

Read Next

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »