കുപ്രസിദ്ധ സെക്സ് ചാറ്റ് ആപ്പിൽ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ഭർത്താവ് ഷെയർ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. സംഭവത്തിൽ മണ്ടംപറമ്പ് കളത്തുവീട്ടിൽ സെബി (33) യെ കഴിഞ്ഞ ദിവസം എരുമപ്പെട്ടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവ ത്തിൽ കൂടുതൽ അന്വേഷണം നടത്തിയതോടെ ഞെട്ടിക്കുന്ന ചില വിവരങ്ങൾ ഇതുസംബന്ധിച്ച് ലഭിച്ചിട്ടുണ്ടെന്നും സൂചനകൾ പുറത്തു വരുന്നുണ്ട്. ഭാര്യമാരുടെ നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പിൽ യുവാവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് മറ്റു ചില ഉദ്ദേശ്യങ്ങളോടെകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

യുവതിയുടെ നഗ്നചിത്രങ്ങൾ ഷെയർ ചെയ്തത് ഭർത്താവിൻ്റെ ഫോണിൽ നിന്നുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് വിശദമായ പരിശോധനയും നടത്തുകയുണ്ടായി. ഭാര്യമാരുടെ നഗ്നചിത്രങ്ങൾ മാത്രമല്ല ഈ ആപ്പിൽക്കൂടി ഷെയർ ചെയ്യാൻ പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് സൂചന നൽകുന്നു. പങ്കാളികളെ പരിചയപ്പെടുത്തി പരസ്പരം കൈമാറുന്നതിനും ഈ ആപ്പ് ഉപയോഗപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതിനായുള്ള ശ്രമങ്ങളുടെ ഭാഗമായി രുന്നു യുവതികളുടെ ചിത്രങ്ങൾ ആദ്യം ഷെയർ ചെയ്തതെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
പിടിയിലായ പ്രതി സെബി ലെെംഗിക വെെകൃതങ്ങൾക്ക് അടിമായായിരുന്നു എന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ സെബി പീഡിപ്പിച്ചിരുന്നതായും പരാതിയുയർന്നിട്ടുണ്ട്. രണ്ടര വർഷം മുമ്പാണ് പാലക്കാട് സ്വദേശിയായ യുവതിയെ സെബി വിവാഹം ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വധൂഗൃഹത്തിൽ നിന്നായിരുന്നു വിവാഹം. സൗന്ദര്യമുള്ള കുട്ടിയെ മതിയെന്നും സ്ത്രീധനായി ഒന്നും വേണ്ടെന്നും പറഞ്ഞായിരുന്നു വിവാഹമെങ്കിലും അതിനു ശേഷം പത്ത് പവൻ്റെ സ്വർണാഭരണം പ്രതി സ്ത്രീധനമായി വാങ്ങിയിരുന്നു എന്ന വിവരങ്ങളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.
ഇതിന് ശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സെബിയും കുടുംബവും യുവതിയെ ശാരീരിക, മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്നും പരാതി ഉയരുന്നുണ്ട്. യുവതിയെ മദ്യം കഴിക്കാൻ സെബി നിർബന്ധിച്ചിരുന്നതായും ചില സമയങ്ങളിൽ യുവതിയുടെ മേൽ ക്രൂരമായ ലെെംഗിക പീഡനങ്ങൾ പ്രതി നടത്തുമായിരുന്നു എന്നും സൂചനകളുണ്ട്. വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഈ വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
ഇതിനിടയിലാണ് യുവതിയുടെ നഗ്‌ന ചിത്രങ്ങൾ സെബി മൊബൈൽ ഫോണിൽ പകർത്തിയത്. എന്നാൽ പിന്നാലെ ഈ ചിത്രങ്ങൾ അശ്ലീല ആപ്പിൽ ഷെയർ ചെയ്യുകയായിരുന്നു. ഈ ആപ്പിനെക്കുറിച്ച് സെബിക്ക് നേരത്തെ പരിചയ മുണ്ടായിരുന്നു എന്നും ചില ഉദ്ദേശ്യങ്ങളോടെ തന്നെയാണ് പ്രതി നഗ്ന ചിത്രങ്ങൾ ആപ്പിൽ ഷെയർ ചെയ്തതെന്നും പൊലീസ് കരുതുന്നു. സംസ്ഥാനത്ത് അപൂർവ്വമായി കേട്ടു പരിചയിച്ച പങ്കാളി കെെമാറ്റത്തിൻ്റെ ഭാഗമായിരുന്നു ഈ പ്രവർത്തികളെന്നാണ് പൊലീസ് കരുതുന്നതും. ഈ ആപ്പിലെ മറ്റുള്ളവരെ സംബന്ധിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം. കുന്നംകുളം അസി. കമ്മിഷണർ ടിഎസ്. ഷിനോജിൻ്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.