ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ലോകത്തെ ഏറ്റവും വലിയ മഴക്കാടുകളിലൊന്നായ ആമസോണ്‍ മഴക്കാട് നാശത്തിന്റെ വക്കിലെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ജൈവവൈവിദ്ധ്യം കൊണ്ട് സമ്പുഷ്ടമായ ആമസോണ്‍ വനങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി മനുഷ്യന്റെ ഇടപെടലുകള്‍ മൂലം നശിക്കപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വനനശീകരണത്തിന്റെ അളവില്‍ 28 ശതമാനത്തോളം വര്‍ദ്ധന വാണ് ഉണ്ടായിരിക്കുന്നത്. വനത്തിനുള്ളിലേക്ക് മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ പോലും അനുമതി യില്ലാത്ത ഒരു കാലം ആമസോണിന്റെ ചരിത്രത്തിനുമുണ്ടായിരുന്നു.
പിന്നീട് കാര്‍ഷികാവശ്യങ്ങള്‍ക്കായി വനത്തിനുള്ളില്‍ കടന്ന ആളുകള്‍ പതിയെ വനം വലിയ തോതില്‍ കയ്യേറുകയായിരുന്നു. വന്‍കിട കര്‍ഷകരാണ് ഈ കയ്യേറ്റക്കാരിലേറെയും. ഫലഭൂയി ഷ്ടമെങ്കിലും എളുപ്പത്തില്‍ വളക്കൂര്‍ നഷ്ടപ്പെടുന്ന മണ്ണാണ് ആമസോണിന്റേത്. ഇത് ഇവിടങ്ങളില്‍ കൃഷി വ്യാപിക്കുന്നതിന് ഇടയാക്കി.
ലോകത്തില്‍ ഏറ്റവുമധികം സോയാബീന്‍ ഉദ്പാദിപ്പിക്കുന്ന രാജ്യമായ ബ്രസീലിന്റെ സോയാബീന്‍ ഉദ്പാദന യൂണിറ്റുള്‍പ്പെടെ നിരവധി വന്‍കിട കാര്‍ഷിക കേന്ദ്രങ്ങളാണ് ആമസോണിലുള്ളത്. മറ്റോ ഗ്രോസോയുടെ മധ്യ- പടിഞ്ഞാറന്‍ പ്രദേശങ്ങളിലും, പാരയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും വ്യാപിച്ച് വരുന്ന കൃഷി ആമസോണിലെ ആവാസ വ്യവസ്ഥയേയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കുന്നുവെന്ന് പരിസ്ഥിതി മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗം വിലയിരുത്തി.
ആഗസ്റ്റ് 2019 ജൂലൈയിലെ കണക്കനുസരിച്ച് ആമസോണ്‍ കാട്ടില്‍ നടക്കുന്ന വനനശീകരണം 43ശതമാനമായി വര്‍ദ്ധിച്ച് 5,843 ചതുരശ്ര കിലോമീറ്ററില്‍ എത്തി നില്‍ക്കുന്നുവെന്ന് ആമസോണ്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പരിസ്ഥിതി മന്ത്രാലയം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പരിസ്ഥിതി മന്ത്രി ഇസബെല്ല ടീക്‌സീറ പറഞ്ഞു.
അനധികൃത മരം വെട്ട് കര്‍ശനമായി തടയുമെന്നും വനനശീകരണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇതിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും ടിക്‌സീറ പറഞ്ഞു. വനനശീകരണം തടയുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സെക്രട്ടറിമാരുമായി ഉടന്‍ ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ അണക്കെട്ടുകളുടേയും റോഡുകളുടേയും റയില്‍ പാതകളുടേയും നിര്‍മ്മാണമുള്‍ടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആമസോണ്‍ കാടിന്റെ ദുരവസ്ഥക്ക് കാരണമായിട്ടുള്ളതെന്നാണ് ബ്രസീലിലെ പരിസ്ഥിതി പ്രവര്‍ത്തകരില്‍ മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നത്.
ആമസോണ്‍ കാടുകളുടെ 60 ശതമാനവും ബ്രസീലിലാണുള്ളത്. ലോകത്തില്‍ മറ്റെങ്ങും കാണാന്‍ കഴിയാത്ത അപൂര്‍വ്വയിനം സസ്യങ്ങളും ജീവജാലങ്ങളുമെല്ലാമുള്‍പ്പെടുന്ന ഈ വലിയ ആവാസ വ്യവസ്ഥ മനുഷ്യന്റെ അമിതമായ കടന്നുകയറ്റം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഏറെ ആശങ്കയോടെയാണ് ലോകത്തെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആമസോണിന്റെ ദുരന്തത്തെ കാണുന്നത്. പ്രകൃതി വിരുദ്ധമായ കൃഷി എങ്ങിനെ പരിസ്ഥിതിയെ തകര്‍ക്കുവെന്നതിന് ഒരുദാഹരണം നല്‍കിക്കൊണ്ട് ആമസോണ്‍ മഴക്കാടുകള്‍ പെയ്തു മറയുകയാണ്