ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) നിര്യാതനായി. അജുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് മരണം സംഭവിച്ചത്. പോലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
വാരിയെല്ലിന് പരുക്കേറ്റ ഭാര്യ സ്‌മിതയെയും ഇളയ മകൻ എബിസനേയും റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കിഴക്കമ്പലം വാലയിൽ വി.കെ. പൗലോസിന്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ നാഷണൽ വാട്ടർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
