ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി വായ്‌പ്പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 16 ന് തിരുവനന്തപുരം കിഴക്കേക്കോട്ട ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിനു സമീപത്തെ കേരളാബാങ്ക് റീജിയണല്‍ ഓഫീസ് ബില്‍ഡിംഗില്‍ രാവിലെ 10 മുതലാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണ ത്തിനും അപേക്ഷിക്കാവുന്നതാണ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധി വാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്.
പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റി കള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പാസ്സ്‌പോർട്ടിന്റെ കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും ,ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots. org/ndpremഎന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. സംശയങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്
ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്
പ്രവാസി സംരംഭകർക്കുള്ള വായ്പാ സഹായത്തിനൊപ്പം പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായും നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് നൽകുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് ഈ പദ്ധതി. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാൻ പാടില്ലെന്നായിരുന്നു നിർദ്ദേശം.
കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുക. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കുക. 2023-24 അധ്യായന വര്‍ഷം ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും , പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകള്‍ക്കും ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് നോർക്കയുടെ സ്‌കോളര്‍ഷിപ്പിന് അർഹത. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത.