അബുദാബിയിൽ ഗൾഫിലെ ആദ്യ വായു ശുദ്ധീകരണ ടവർ പ്രവർത്തനം ആരംഭിച്ചു


വായു ശുദ്ധീകരണത്തിനായുള്ള ഗൾഫിലെ ആദ്യ കേന്ദ്രം അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. ഹുദൈരിയാത്ത് ദ്വീപിലാണ് ‘സ്‌മോഗ് ഫ്രീ ടവർ’ തുറന്നത്. ഒരു മണിക്കൂറിൽ 30,000 യൂണിറ്റ് വായു ശുദ്ധീകരിക്കാൻ ഈ ടവറിന് സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

അബുദാബിയിലെ കൂടുതലിടങ്ങളിലും ഇത്തരം ഏയർ പ്യൂരിഫിക്കേഷൻ ടവറുകൾ സ്ഥാപിക്കുമെന്ന് പരിസ്ഥിതി ഏജൻസി ഉ​ദ്യോ​ഗസ്ഥർ പറഞ്ഞു. പ്രദേശത്തെ വായു ഗുണ നിലവാരം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി ഏജൻസി വൈസ് ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ ബൊവാർദി പറഞ്ഞു.

ഹുദൈരിയാത്ത് ദ്വീപിൽ ആദ്യ ടവർ സ്ഥാപിച്ചത് കൂടുതൽ ആളുകളെത്തുന്ന സ്ഥലമായതിനാലാണെന്നും വായു മലിനീകരണത്തെക്കുറിച്ച് ഭയപ്പെടാതെ ആളുകൾക്ക് പുറത്തിറങ്ങാനും കൂടുതൽ സമയം ചെലവഴിക്കാനുമാകുമെന്നും പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ശൈഖ അൽ ദഹേരി പറഞ്ഞു. ലോകത്ത് നെതർലൻഡ്‌സ്, ചൈന എന്നീ രാജ്യങ്ങളിൽ സ്‌മോഗ് ഫ്രീ ടവറുകൾ നിലവിലുണ്ട്


Read Previous

ഭീകരൻ ഹാഫിസ് സെയിദിൻ്റെ മകൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ തോറ്റു, മൂന്നാം സ്ഥാനത്ത്

Read Next

പ്രവാസിസംരംഭകര്‍ക്ക് വീണ്ടും അവസരം, വായ്പാ ക്യാമ്പ് തിരുവനന്തപുരത്ത്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular