ഭീകരൻ ഹാഫിസ് സെയിദിൻ്റെ മകൻ പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ തോറ്റു, മൂന്നാം സ്ഥാനത്ത്


പാകിസ്ഥാൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പൂർണ്ണമായി പുറത്തു വന്നിട്ടില്ല. പുറത്തവന്ന ഫലങ്ങളിൽ വലിയ അട്ടിമറികളും ദൃശ്യമാകുന്നു. പൊതുതെര ഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ മുസ്ലിം ലീഗ് (എൻ) നേതാവുമായ നവാസ് ഷെരീഫ് വിജയിച്ചു. NA 130 (ലാഹോർ) സീറ്റിൽ അദ്ദേഹം തുടക്കത്തിൽ പിന്നിലായിരുന്നു. നവാസിൻ്റെ മകൾ മറിയം നവാസ്, സഹോദരൻ ഷഹബാസ് ഷെരീഫ് എന്നിവരും തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. നവാസ് ഷെരീഫിൻ്റെ പാർട്ടി ഇപ്പോഴും ഒരു സീറ്റിൽ പിന്നിലാണെന്നുള്ളതാണ് വസ്തുത. അതേസമയം, ഭീകരൻ ഹാഫിസ് സയീദിൻ്റെ മകൻ തൽഹ സയീദ് (ലാഹോർ) സീറ്റിൽ നിന്ന് തെരഞ്ഞെടു പ്പിൽ പരാജയപ്പെട്ടുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.

ഭീകരൻ ഹാഫിസ് സയീദിൻ്റെ മകൻ തൽഹ ഹാഫിസ് മൂന്നാം സ്ഥാനത്താണ്. പിടിഐ പിന്തുണച്ച സ്ഥാനാർത്ഥി ലത്തീഫ് ഖോസയാണ് ഈ സീറ്റിൽ വിജയിച്ചത്, എതിരാളി യായ ഖവാജ സാദ് റഫീഖിനെ 1,17,109 വോട്ടുകൾക്കാണ് ഖോസ പരാജയപ്പെടുത്തിയത്. ഭീകരൻ ഹാഫിസ് സയീദിൻ്റെ പാർട്ടിയായ പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎം എൽ) തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ദേശീയ, പ്രവിശ്യാ അസംബ്ലി മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തിയെങ്കിലും ഫലങ്ങൾ അനുകൂലമായില്ലശന്നുള്ളതാണ് യാഥാർത്ഥ്യം.

മകന് തൽഹ ഹാഫിസ് സയീദിനെയും സ്ഥാനാർത്ഥിയാക്കിയിരുന്നു. ഈ സംഘടന നാമനിർദ്ദേശം ചെയ്ത സ്ഥാനാർത്ഥികളിൽ ചിലർ ഒന്നുകിൽ ഹാഫിസ് സയീദിൻ്റെ ബന്ധുക്കളോ അല്ലെങ്കിൽ മുമ്പ് നിരോധിത ലഷ്കർ-ഇ-തൊയ്ബ, ജമാഅത്ത്-ഉദ്-ദവ അല്ലെങ്കിൽ മില്ലി മുസ്ലീം ലീഗ് എന്നിവയുമായി ബന്ധമുള്ളവരോ ആയിരുന്നു. പാകിസ്ഥാനിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള രാഷ്ട്രീയ അജണ്ടയുമായി ഹാഫിസുമായി ബന്ധപ്പെട്ട സംഘടനകളും രംഗത്തെത്തിയിരുന്നു. പാർട്ടി പ്രചരണങ്ങളിലൂടെ തെരഞ്ഞെടുപ്പിൽ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സ്വപ്നം കാണിക്കുക യായിരുന്നു ഹാഫിസ്. എന്നാൽ അവയെല്ലാം ജനങ്ങൾ നിഷ്കരുണം തള്ളിക്കളയുക യായിരുന്നു. 

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ കൂടിയാണ് ഹാഫിസ് മുഹമ്മദ് സയീദ്. ഈ ആക്രമണത്തിൽ ആറ് അമേരിക്കക്കാരടക്കം 166 പേർ കൊല്ലപ്പെട്ടു. തുടർന്ന് അമേരിക്കയും ഹാഫിസിൻ്റെ സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാ പിച്ചു. 10 മില്യൺ ഡോളറാണ് ഇയാളുടെ തലയ്ക്ക് യുഎസ് പാരിതോഷികം പ്രഖ്യാപി ച്ചിരിക്കുന്നത്. നിലവിൽ, ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകൻ ഹാഫിസ് മുഹമ്മദ് സയീദ് 2019 മുതൽ നിരോധിത ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) മറ്റ് ചില നേതാക്കൾക്കൊപ്പം ജയിലിലാണ്. തീവ്രവാദ ഫണ്ടിംഗ് കേസുകളിൽ ശിക്ഷിക്ക പ്പെട്ടിട്ടുമുണ്ട്. 2008ലെ മുംബൈ ആക്രമണത്തിന് ഉത്തരവാദികളായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മുന്നണി സംഘടനയാണ് സയീദിൻ്റെ നേതൃത്വത്തിലുള്ള ജെയുഡി.

ഹാഫിസ് സയീദ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയാണ് പാകിസ്ഥാൻ മർകസി മുസ്ലിം ലീഗ് (പിഎംഎംഎൽ). പിഎംഎംഎല്ലിൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നം ‘കസേര’യാണ്. രാജ്യത്തെ ഇസ്‌ലാമിക ക്ഷേമ രാഷ്ട്രമാക്കണമെന്ന് പിഎംഎംഎല്ലിന് വോട്ടു ചോദിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് യോഗങ്ങളിൽ ഹാഫിസ് സെയിദ്  പറഞ്ഞിരുന്നു.

ദേശീയ, പ്രവിശ്യാ അസംബ്ലി സീറ്റുകളിൽ ഭൂരിഭാഗവും തൻ്റെ പാർട്ടി മത്സരിക്കുന്നു ണ്ടെന്ന് പിഎംഎംഎൽ പ്രസിഡൻ്റ് ഖാലിദ് മസൂദ് സിന്ധു വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. അഴിമതിക്ക് വേണ്ടിയല്ല, ജനങ്ങളെ സേവിക്കാനും പാക്കിസ്ഥാനെ ഇസ്ലാമിക ക്ഷേമ രാഷ്ട്രമാക്കാനുമാണ് ഞങ്ങൾ അധികാരത്തിൽ വരാൻ ആഗ്രഹിക്കു ന്നതെന്നും അയാൾ വ്യക്തമാക്കിയിരുന്നു. 


Read Previous

ബില്‍ക്കിസ് ബാനോ കേസ്: പ്രതികളില്‍ ഒരാള്‍ക്ക് പരോള്‍, കീഴടങ്ങിയത് രണ്ടാഴ്ച മുമ്പ്

Read Next

അബുദാബിയിൽ ഗൾഫിലെ ആദ്യ വായു ശുദ്ധീകരണ ടവർ പ്രവർത്തനം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular