സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി


കോഴിക്കോട്: മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരനാണ് മരിച്ചത്. 77 വയസായിരുന്നു. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയി ലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

രാജ്യത്തെ കോവിഡ് കേസുകളില്‍ ഏറെയും സംസ്ഥാനത്താണ്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തു ന്നുണ്ട്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. വെള്ളിയാഴ്ച 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 280 രോഗികളും കേരളത്തിലാണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 

കേരളത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍1ന്റെ സാന്നിധ്യം കണ്ടെത്തി യിട്ടുണ്ട്. തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും കോവിഡ് കേസുകള്‍ ഉയരാന്‍ ഈ വകഭേദം കാരണമായിട്ടുണ്ട്. ചൈനയിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍ 1 ലക്‌സംബര്‍ഗിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റിലായിരുന്നു കോവിഡ് വകഭേദം കണ്ടെത്തിയത്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സാധാരണ കോവിഡിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ജെഎന്‍1ലും ഉണ്ടാവുക.


Read Previous

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

Read Next

ഷെയ്ഖ് മിഷ്അല്‍ കുവൈറ്റിന്റെ പുതിയ ഭരണാധികാരി; അമീര്‍ ഷെയ്ഖ് നവാഫിന്റെ ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും, ഷെയ്ഖ് നവാഫ് വിടവാങ്ങുന്നത് ആറ് പതിറ്റാണ്ട് നീണ്ട സ്തുത്യര്‍ഹ സേവനത്തിന് ശേഷം; കുവൈറ്റില്‍ 40 ദിവസം ദുഖാചരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »