ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. ക്യാമറാമാൻ വിഷ്ണു സന്തോഷാണ് വരൻ. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. ‘എന്റെ മാതാവ്’ എന്ന സീരിയലിന്റെ ക്യാമറാമാനാണ് വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു.
2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ‘ഓമനത്തിങ്കൾ പക്ഷി’ എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം കവർന്ന താരമാണ് അനുശ്രീ.
ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘പൂക്കാലം വരവായി’ എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് അനുശ്രീ ഇപ്പോൾ. പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർത്ഥപേര്. വധൂവരന്മാർക്കായി ‘എന്റെ മാതാവ്’ സീരിയൽ താരങ്ങൾ ഒരുക്കിയ സർപ്രൈസിന്റെ ദൃശ്യങ്ങളും ഇപ്പോൾ വൈറലാണ്.