ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചില പുസ്തകങ്ങള്‍ പരിചയപെടാം.


ചിരി ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പണ്ഡിത മതം. ചിരിക്കാത്തവര്‍ക്കിടയില്‍ ചിരിക്കുന്നവന്‍ ഭ്രാന്തന്‍ എന്ന മനോഭാവവും നിലവിലുണ്ട്. ചിരിക്കാന്‍ കഴിയുകയെന്നത് അത്ര വലിയ കാര്യമല്ലെങ്കിലും ചിരിപ്പിക്കാന്‍ കഴിയുകയെന്നത് നിസ്സാരമായ കഴിവല്ല. അരസികനെയും രസിപ്പിച്ച് ചിരിപ്പിക്കാനുള്ള സാമര്‍ത്ഥ്യം അധികമാര്‍ക്കും സ്വായത്തമാക്കാന്‍ പറ്റിയതല്ല. പൊട്ടിച്ചിരിച്ചില്ലെങ്കിലും ചുണ്ടിലൊരു മന്ദഹാസമെങ്കിലും പരത്താന്‍ കഴിയുന്ന പത്തൊമ്പതു ചിരിക്കഥകള്‍ സമാഹരിച്ച് അവതരിപ്പിച്ചിരിക്കുകയാണ് സമ്പാദകനായ ജി.കെ. പിള്ള തെക്കേടത്ത്. പത്തൊമ്പത് ഹാസ്യകഥാകാരന്മാര്‍ അണിയിച്ചൊരുക്കിയ ഈ സമാഹാരത്തിലെ ചിരിക്കഥകളില്‍ പലതും അവരില്‍ പലരുടെയും അനുഭവകഥയാണെന്നത് ഒരു പ്രത്യേകതയാണ്. വായിച്ച് ആസ്വദിച്ച് ചിരിക്കാനായി ’19 ചിരിക്കഥകള്‍’ നിറഞ്ഞ മനസ്സോടെ നമുക്ക് തുറന്നു നോക്കാം. 9 ചിരിക്കഥകള്‍
ജി.കെ. പിള്ള തെക്കേടത്ത്ഹാ സ്യവേദി, തിരുവനന്തപുരം

ആരും ഇഷ്ടപ്പെടുന്ന മുപ്പത്തിമൂന്ന് കുട്ടിക്കവിതകള്‍. ദീര്‍ഘകാലം അദ്ധ്യാപികയായിരുന്ന സി. സരോജിനി ടീച്ചറുടെ ‘കൂട്ടുകാര്‍’ എന്ന കവിതാസമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്. സു ഹൃദ് സ്‌നേഹത്തിന്റെ അനശ്വരതയും ഒരിക്കല്‍ പൊട്ടിത്ത കര്‍ന്നാല്‍ കൂട്ടിയോജിപ്പിക്കാന്‍ പ്രയാസമാകുന്ന ആത്മബന്ധങ്ങളെയും മാതൃത്വത്തിന്റെ സുരക്ഷിതബോധത്തെപ്പറ്റിയുമൊക്കെ സരോജിനി ടീച്ചറുടെ കവിതകളിലൂടെ കണ്ണോടിക്കുമ്പോള്‍ വായനക്കാരനനുഭവപ്പെടും. കുറഞ്ഞ ജീവിതകാലത്തിനിടയില്‍ പരമാവധി സേവനോല്‍ സുകരാകാനും, നേരായ വഴിയിലൂടെയല്ലാ തെയുള്ള ധനസമ്പാദനം സര്‍വ്വനാശത്തിനേ ഇടവരുത്തൂയെന്നും തുടങ്ങി കുട്ടികളെ നേര്‍വഴിക്കു നയിക്കാനുതകുന്ന ആശയ സമ്പുഷ്ടമായ ഏതാ നും കുട്ടിക്കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരം ‘കൂട്ടുകാര്‍’ നെഞ്ചേറ്റുമെന്നതില്‍ തര്‍ക്കമില്ല. കൂട്ടുകാര്‍ സി.സരോജിനി ടീച്ചര്‍ വോയ്‌സ് ബുക്‌സ്, കോട്ടയം

പ്രശസ്ത ചിത്രകാരിയും ചിത്രകലാ അദ്ധ്യാപികയുമായ പ്രിയാമനോജന്റെ ചിത്രങ്ങളും അവയെക്കുറിച്ച് പ്രശസ്ത ചിത്രകാരനായ ജി.അഴീക്കോട് നടത്തിയ പഠനങ്ങളും ഉള്ള മനോഹരമായ ഒരു മോണോഗ്രാഫാണിത്. ലോക് ഡൗണ്‍കാലത്ത് നടത്തിയ ഓണ്‍ ലൈന്‍ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുകയും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തവയാണ് ഇതിലെ ചിത്രങ്ങള്‍. ചിത്രകാരികള്‍ക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല എന്ന വസ്തുത ആമുഖത്തില്‍ ജി. അഴീക്കോട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം മോണോഗ്രാഫുകള്‍ കൂടുതല്‍ ആസ്വാദകരിലേക്ക് ചിത്രങ്ങള്‍ എത്തിക്കാന്‍ സഹായിക്കും. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള പ്രിയാമനോജന്റെ കലാസപര്യയെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പുസ്തകം ആര്‍ട്ട് പേപ്പറില്‍ വര്‍ണ്ണഭംഗി യോടെയാണ് ഫൈന്‍ ആര്‍ട്‌സ് പബ്ലിഷേഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. പ്രിയാമനോജന്റെ ചിത്രാവിഷ്‌ക്കാരങ്ങള്‍ ജി.അഴീക്കോട് ഫൈന്‍ ആര്‍ട്‌സ് പബ്ലിഷേഴ്‌സ് തിരുവനന്തപുരം

വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ പ്രയാസമെന്നു കരുതുന്ന ഗണിതശാസ്ത്രത്തെ ലളിതമായി അവതരിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഒരു ഗണിത ശാസ്ത്ര അദ്ധ്യാപകനാണ് പള്ളിയറ ശ്രീധരന്‍. ഗണിതശാസ്ത്രത്തോട് കുട്ടികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുക എന്ന ദൗത്യനിര്‍വ്വഹ ണത്തിനുവേണ്ടി അധ്യാപകജോലിയില്‍ നിന്ന് മുന്‍കൂട്ടി വിരമിച്ച വ്യക്തിയാണ് അദ്ദേഹം. നൂറ്റി അന്‍പതിലധികം കൃതികളാണ് ഇതിനകം പള്ളിയറ ശ്രീധരനില്‍ നിന്ന് കേരളത്തിന്റെ ഗണിതശാ സ്ത്രമേഖലയ്ക്ക് ലഭിച്ചിട്ടുള്ളത്. കളിയിലൂടെയും കൗതുകങ്ങളിലൂടെയും ഗണിതശാസ്ത്ര തത്വങ്ങള്‍ സാധാരണക്കാര്‍ക്കു കൂടി മനസ്സിലാക്കാന്‍ ഗണിത കൗതുകം എന്ന ഈ കൃതി സഹായിക്കും. യെസ് പ്രസ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ പുതുതലമുറയില്‍ ശാസ്ത്രാഭിരുചി വളര്‍ത്തി ബുദ്ധിവികാസത്തിന് കളമൊരുക്കുന്ന 80 ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ട്. ഗണിതകൗതുകം
പള്ളിയറ ശ്രീധരന്‍ യെസ് പ്രസ് ബുക്‌സ്, പെരുമ്പാവൂര്‍


Read Previous

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ വിവാഹിതയായി. വരന്‍ ക്യാമറമാന്‍ വിഷ്ണു സന്തോഷ്‌.

Read Next

അമ്പലപ്പുഴ പാരമ്പര്യം പേറുന്ന “വേലകളി”

Leave a Reply

Your email address will not be published. Required fields are marked *

Most Popular