റിയാദ്: നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഈ മാസം 15ന് റിയാദിലെത്തി ഔദ്യോഗിക ചുമതലയേൽക്കും. എംബസിയിൽ നടക്കുന്ന റിപ്പബ്ലിക്ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തുന്ന അംബാസഡർ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും നേരത്തെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി ഡോ. സുഹൈൽ അജാസ് ഖാൻ പ്രവര്‍ത്തിച്ചിട്ടുണ്ട്

ഇന്ത്യ-സൗദി നയതന്ത്രബന്ധത്തിെൻറ 76-ാം വാർഷികാഘോഷത്തിന്‍റെയും, സ്വതന്ത്ര ഇന്ത്യയുടെ 76-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയുംകൂടി പശ്ചാത്തലത്തിൽ, ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്‍റെ വാര്‍ഷികദിനത്തില്‍ റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.
28ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കും സൗദി ഉന്നത വ്യക്തിത്വങ്ങൾ ക്കും ക്ഷണിക്കപ്പെട്ട സാമൂഹിക പ്രതിനിധികൾക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിലും അംബാസഡർ ആതിഥേയത്വം വഹിക്കും ജനുവരി 15 മുതല്‍ സൗദിയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരന്‍റെ സൗദി സന്ദര്‍ശനത്തിനും ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം വഹിക്കും. .
ഡോ. സുഹൈൽ അജാസ് ഖാന് സൗദിയിലെ മൂന്നാം ഊഴം
ഈ വർഷം മാർച്ചിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് കിഴക്കൻ മേഖലാ സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തി ലേക്ക് പോയ ശേഷം സൗദിയിലെ അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാംപ്രസാദാണ് പകരം ചുമതല നിർവഹിക്കുന്നത്. പുതിയ അംബാസഡറായി നിയമിതനായ ഡോ. സുഹൈൽ അജാസ് ഖാന്റെ സൗദി യിലെ മൂന്നാമത്തെ ഊഴമാണിത്. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) ആയും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
2017 സെപ്തംബർ മുതൽ 2019 ജൂൺ വരെയാണ് അദ്ദേഹം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡി.സി.എം ആയി പ്രവർത്തിച്ചത്. ഇവിടെനിന്ന് 2019 ജൂൺ 21നാണ് ലബനോൺ അംബാസഡറായി അവരോധിതനായി പോയത്. ഇൻഡോർ മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് ബിരുദം നേടിയ അദ്ദേഹം 1997-ലാണ് ഇന്ത്യൻ വിദേശകാര്യ സർവീസിൽ ചേർന്നത്.
1999ൽ കെയ്റോയിലെ ഇന്ത്യൻ എംബസിയിലാണ് അദ്ദേഹത്തിന്റെ വിദേശ നയതന്ത്ര ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. 2001 വരെ അവിടെ തുടർന്നു. ഇതിനിടയിൽ കെയ്റോയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് അറബി ഭാഷയിൽ ഡിപ്ലോമ നേടി. റിഫാ ജബീനാണ് ഭാര്യ. രണ്ട് പെൺകുട്ടികളുണ്ട്.