
തിരുവനന്തപുരം: കമലേശ്വരത്ത് കൂലിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കമലേശ്വരം സ്വദേശി സുജിത്ത് കുമാർ (49) ആണ് മരിച്ചത്. അക്രമത്തിൽ സുജിത്തിന്റെ സുഹൃത്ത് ജയനെ (47) പോലീസ് പിടികൂടി. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഇന്നലെ രാത്രി പ്രതിയുടെ വീട്ടിലിരുന്ന് ഇരുവരും മദ്യപിയ്ക്കുന്നതിനിടെയാണ് വാക്കുതർക്കമുണ്ടായത്. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.