സൗദി അറേബ്യ 94-ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോള്‍; മാറ്റങ്ങളുടെയും വളര്‍ച്ചയുടെയും കുതിപ്പില്‍ രാജ്യം, ആധുനിക സൗദി സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ സ്ത്രികളുടെ പങ്ക് വളരെ വലുത്


റിയാദ് : സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനം ആഘോഷിക്കുകയാണ്. 2024 സെപ്തംബര്‍ 23 തിങ്കളാഴ്ച, പത്തു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് രാജ്യത്ത് നടക്കുക. സൗദി പൗരന്മാരും വിവിധ രാജ്യക്കാരായ സൗദിയിലെ പ്രവാസികളും അഭിമാനത്തിന്റെയും ആഘോഷത്തിന്റെയും ദിനങ്ങളിലാണ്. ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും മുന്‍ഗണന നല്‍കുന്ന ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍ ജനത ദേശീയ ദിനപകിട്ടിലാണ്. സുന്ദരമായ ഭാവി സ്വപ്‌നം കണ്ടുള്ള ഒരു ജനതയുടെ ആഘോഷതിമിര്‍പ്പ് എങ്ങും കാണാം രാജ്യം പച്ചയില്‍ കുളിച്ചു സുന്ദരിയായിരിക്കുന്നു

അറേബ്യന്‍ ഉപദ്വീപിലെ വ്യത്യസ്ത ഗോത്രങ്ങളെയും ചിതറിക്കിടക്കുന്ന പ്രദേശങ്ങളെ യും ഏകോപിപ്പിച്ച് 1932 സെപ്റ്റംബര്‍ 23-ന് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍- ഫൈസല്‍ അല്‍ സൗദ് രാജാവ് സൗദി അറേബ്യ എന്ന രാജ്യം സ്ഥാപിച്ചു. റിയാദ് തലസ്ഥാനമാക്കി രൂപീകരിച്ച സൗദി അറേബ്യ, വിശുദ്ധ ഖുര്‍ആനും പ്രവാചക സുന്നത്തും ഭരണഘടനയായി സ്വീകരിച്ച് ഒരു ഇസ്ലാമിക രാഷ്ട്രമായാണ് നിലവില്‍ വന്നത്.

അബ്ദുല്‍ അസീസ് രാജാവിന്റെ ശ്രദ്ധേയമായ യാത്ര ഹിജ്റ വര്‍ഷമായ 1293-ല്‍ റിയാദില്‍ ആരംഭിച്ചു. ഏഴാമത്തെ വയസ്സില്‍ അദ്ദേഹം എഴുതാനും വായിക്കാനും പഠിക്കാനും തുടങ്ങി. പത്താം വയസ്സില്‍, പിതാവ് ഇമാം അബ്ദുല്‍റഹ്മാന്‍ അല്‍- ഫൈസല്‍, ഇസ്ലാമിന്റെ അടിസ്ഥാനതത്വങ്ങളും കുതിരസവാരി കഴിവുകളും മകനില്‍ വളര്‍ത്തിയെടുക്കാന്‍ പണ്ഡിതന്മാരെയും അധ്യാപകരെയും നിയമിച്ചു. ധീരനായ പിതാവും ഉമ്മ സാറാ അല്‍- സുദൈരി രാജകുമാരിയും അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ വളരെയധികം സ്വാധീനിച്ചു. അബ്ദുല്‍ അസീസ് രാജാവ് തന്റെ സഹോദരി നൂറ രാജകുമാരി ഉള്‍പ്പെടെയുള്ള തന്റെ സഹോദരങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു.

തന്റെ ജീവിതത്തിലുടനീളം അബ്ദുല്‍ അസീസ് രാജാവ് നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സ്വഭാവത്തെ രൂപപ്പെടുത്തുകയും ക്ഷമ, ശക്തി, രാഷ്ട്രതന്ത്രം എന്നീ ഗുണങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഏറെ സഹായകമായി. ഹിജ്റ വര്‍ഷം 1308-ല്‍ അദ്ദേഹവും കുടുംബവും റിയാദില്‍ നിന്ന് യാബ്രിന്‍ മരുപ്പച്ച, ബഹ്റൈന്‍, കുവൈറ്റ് എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നിര്‍ബന്ധിതനായി യാത്രപോവുകയും അവിടങ്ങളില്‍ താമസിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ശ്രമകരമായ നാളുകളായിരുന്നു. ഈ പ്രയാസങ്ങള്‍ക്കിടയിലും, തന്റെ കുടുംബത്തിന് ആഴത്തിലുള്ള ചരിത്ര പ്രാധാന്യവും ബന്ധവുമുള്ള റിയാദ് നഗരത്തെ തിരിച്ചുപിടിക്കാനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം അചഞ്ചലമായിരുന്നു.

തന്റെ ഇരുപതുകളില്‍ അബ്ദുല്‍ അസീസ് രാജാവ് ഒരു സൈന്യത്തെ നയിച്ചുകൊണ്ട് റിയാദിലേക്ക് യാത്ര പുറപ്പെട്ട് അല്‍- ഷാഖിബ് ജില്ലയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഒരു സുപ്രധാന അധ്യായത്തിന് തുടക്കം കുറിച്ചു. ഹ്രസ്വവും എന്നാല്‍ തീവ്രവു മായ ഒരു യുദ്ധത്തെത്തുടര്‍ന്ന് അദ്ദേഹം റിയാദിന്റെ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും അടിത്തറയിട്ട രാഷ്ട്രീയ സ്ഥിരതയുടെ ഒരു കാലഘട്ടത്തിന് തുടക്കമിടുകയായിരുന്നു. 1320 ഹിജ്റ വര്‍ഷത്തില്‍ റിയാദിലെ പ്രമുഖരടക്കമുള്ള ജനങ്ങള്‍ നജ്ദിന്റെ അമീറായും അവിടുത്തെ ജനങ്ങളുടെ ഇമാമായും അദ്ദേഹത്തോട് കൂറ് ഉറപ്പിച്ചു (ബൈഅത്ത്). ഈ വിജയം വര്‍ഷങ്ങളുടെ പ്രക്ഷുബ്ധതയ്ക്ക് ശേഷം റിയാദില്‍ സ്ഥിരത കൊണ്ടുവരികയും റിയാദിന്റെ പരിവര്‍ത്തനത്തിന് കളമൊരങ്ങുകയും ചെയ്തു. രാഷ്ട്രത്തെ ഒന്നിപ്പി ക്കാനും, സുരക്ഷിതത്വം പുനഃസ്ഥാപിക്കാനും, അറേബ്യന്‍ ഉപദ്വീപിലെ അരാജകത്വ ത്തെ ചെറുക്കാനുമുള്ള അബ്ദുള്‍ അസീസ് രാജാവിന്റെ അശ്രാന്ത പരിശ്രമം, അദ്ദേഹം പുതുതായി നിര്‍മ്മിച്ച ഒരു രാഷ്ട്രത്തിന്റെ ആദരണീയനായ നേതാവായി അദ്ദേഹം മാറുന്നതില്‍ സഹായിച്ചു.

1932 സെപ്റ്റംബര്‍ 23-ലെ ഒരു രാജകീയ ഉത്തരവിലുടെ ഹിജാസ്, നജ്ദ് രാജ്യങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് സൗദി അറേബ്യ എന്ന് പേര് നല്‍കി പുനര്‍നാമ കരണം ചെയ്തു. രാഷ്ട്രനിര്‍മ്മാണ പ്രക്രിയ നന്നായി നടക്കുന്നതിനിടയില്‍, തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി മക്ക, മദീന മസ്ജിദുകള്‍ വികസിപ്പിക്കു ന്നതിലും കൃഷി, സ്‌കൂളുകള്‍, ആശുപത്രികള്‍, ഗ്രാമങ്ങള്‍, ജലസേചന സംവിധാനങ്ങള്‍ എന്നിവ സ്ഥാപിക്കുന്നതിലും അബ്ദുല്‍ അസീസ് രാജാവ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ അഭിലാഷങ്ങളൊക്കെ പൂവണി യാന്‍ ഗണ്യമായ ധനസഹായം ആവശ്യമായിരുന്നു.

1933 അവസാനത്തോടെയാണ് എണ്ണ പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചത്. തുടക്ക ത്തില്‍ ഫലങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നിരുന്നാലും 1939-ല്‍ 5,000 അടി ഭൂമിക്കടി യില്‍ എണ്ണ കണ്ടെത്തിയപ്പോള്‍ സ്ഥിരോത്സാഹത്തിന് ഫലമുണ്ടായി. ഈ കണ്ടെത്തല്‍ ഒരു വഴിത്തിരിവാകുകയും രാഷ്ട്രത്തിന്റെ പ്രധാന പദ്ധതികളിലേക്കുള്ള കവാടമായി മാറുകയും ചെയ്തു.

അബ്ദുല്‍ അസീസ് രാജാവിന്റെ താല്‍പര്യം ആഭ്യന്തരകാര്യങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിക്കുകയും മതപരമോ സാംസ്‌കാരികമോ നാഗരികമോ ആയ വ്യത്യാസങ്ങള്‍ കണക്കിലെടുക്കാതെ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനൊപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് അദ്ദേഹം ലോകമെമ്പാടുമുള്ള രാജ്യങ്ങളു മായി നയതന്ത്രബന്ധം പുലര്‍ത്തി. അദ്ദേഹത്തിന്റെ സമീപനം ലോകനേതാക്കളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഒരുപോലെ പ്രശംസക്കുപാത്രമായി.

ഹിജ്റ വര്‍ഷം 1373 മുഹറം മാസത്തില്‍ തായിഫില്‍ വെച്ച് അബ്ദുല്‍ അസീസ് രാജാവ് ആരോഗ്യ സംബന്ധമായി ഗുരുതരാവസ്ഥയിലാവുകയും 1953 നവംബര്‍ 9-ന് അദ്ദേഹം അന്തരിക്കുകയും ചെയ്തു. റിയാദിലെ അല്‍- ഊദ് ഖബര്‍സ്ഥാനിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

തന്റെ രാജ്യം കെട്ടിപ്പടുക്കുമ്പോള്‍ വിദ്യാഭ്യാസത്തോടുള്ള അബ്ദുല്‍ അസീസ് രാജാവിന്റെ പ്രതിബദ്ധത അചഞ്ചലമായിരുന്നു. വിവിധ ശാസ്ത്രങ്ങളെക്കുറിച്ചുള്ള അറബി പുസ്തകങ്ങള്‍ അദ്ദേഹം ആവേശത്തോടെ വായിച്ചു. അവ അച്ചടിക്കുകയും സ്വതന്ത്രമായി വിതരണം ചെയ്യുകയും ചെയ്തു. പ്രജകളും ഭരണാധികാരിയും തമ്മിലുള്ള സഹകരണം വളര്‍ത്തിയെടുക്കുന്ന ഇസ്ലാമിക തത്വങ്ങളിലുന്നി തന്റെ പൗരന്മാരുടെ ഉപദേശം അദ്ദേഹം എന്നും തേടുമായിരുന്നു.

നേതൃത്വവും ജനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സവിശേഷതകളുമായി അബ്ദുല്‍ അസീസ് രാജാവിന്റെ നീതിപൂര്‍വ്വകമായ സമീപനം അദ്ദേഹത്തിന്റെ മക്കളും തുടര്‍ന്നുകൊണ്ട് രാജ്യത്തിന്റെ ശ്രദ്ധേയമായ വികസനത്തിന് അടിത്തറയിട്ടു. ‘സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും എന്റെ വാതില്‍ എപ്പോഴും തുറന്നിരിക്കും’ എന്ന് ഹിജ്റ വര്‍ഷം 1355 മുഹറം 25-ന് നടന്ന ചരിത്രപരമായ ഒരു സമ്മേളനത്തില്‍, അബ്ദുല്‍ അസീസ് രാജാവ് ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്താനുള്ള തന്റെ ആഗ്രഹം ഊന്നിപ്പറയുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ അറബ്, മുസ്ലിം രാഷ്ട്രങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും സുതാര്യത യോടും പ്രായോഗികതയോടും കൂടി അന്താരാഷ്ട്ര സമൂഹവുമായി ഇടപഴകുകയും ചെയ്തു.

അബ്ദുല്‍ അസീസ് രാജാവിന്റെ പാരമ്പര്യം സമ്പന്നമായ ചരിത്രത്തിന്റെ പരിസമാപ്തി യായിരുന്നു. ഹിജ്റ വര്‍ഷം 1139-ല്‍ ഇമാം മുഹമ്മദ് ബിന്‍ സൗദ് സ്ഥാപിച്ച ആദ്യത്തെ സൗദി രാഷ്ട്രം രാജ്യത്തിന്റെ വികസനത്തിന് അടിത്തറയിട്ടു. തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആരംഭിച്ച രണ്ടാം സൗദി രാഷ്ട്രം ഏകദേശം 68 വര്‍ഷ ത്തോളം ഈ പാരമ്പര്യം തുടര്‍ന്നു.അബ്ദുൽ അസീസ് രാജാവിൽ നിന്ന്‌ തുടങ്ങുന്നു ആധുനിക സൗദിയുടെ ചരിത്രം സൗദിയുടെ സുപ്രധാനമായ ഈ ആറ് കാലഘട്ടം പിന്നിട്ടാണ് ഭരണം ഇന്നത്തെ ഭരണാധികാരിയായ സൽമാൻ രാജാവിലേക്കെത്തുന്നത്.

സല്‍മാന്‍ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്റെയും നേതൃത്വത്തില്‍ സൗദി അറേബ്യ വന്‍ വികസന കുതിപ്പിനും മാറ്റങ്ങള്‍ക്കും ആണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് മുന്‍ഗാമികള്‍ പാകിയ അടിത്തറ ഭദ്രമായി നിയന്ത്രിച്ചുകൊണ്ട് പുതിയ പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് രാജ്യം

സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും സൗദി അറേബ്യ നടത്തിക്കൊണ്ടിരി ക്കുന്ന നവീകരണവും പരിഷ്‌കരണവും വലിയ അമ്പരപ്പാണ് ലോകത്തിനു സമ്മാനി ച്ചത്. സ്ത്രീകളെ പുറത്തിറങ്ങാൻ അനുവദിക്കാത്ത നാടെന്നും നരകജീവിതം തീർക്കുന്ന പുരുഷ മേധാവികളുടെ നാടെന്നുമൊക്കെയുള്ള മുൻവിധികൾ മാറ്റാനും തിരുത്താനുമാണ് പുതിയ സൗദി അറേബ്യ അന്താരാഷ്ട്ര മാധ്യമങ്ങളേയും വിമർശകരേയും പ്രേരിപ്പിക്കുന്നത്.

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ദീർഘവീക്ഷണത്തോടെ നടപ്പിലാക്കുന്ന നയങ്ങളും പരിപാടികളുമാണ് രാജ്യത്ത് എല്ലാ മേഖലകളിലും നേട്ടങ്ങൾ സമ്മാനിക്കുന്നത്. സാമ്പത്തിക മേഖലയിലെ ഘടനാപരമായ പരിഷ്‌കരണങ്ങളായാലും വനിതാ ശാക്തീകരണത്തിനായുള്ള നടപടികളായാലും സൗദിയുടെ വിഷൻ-2030 ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള താണ്. വിമർശകരും അന്താരാഷ്ട്ര മാധ്യമങ്ങളും പ്രചരിപ്പിക്കുന്നതു പോലെ സമ്മർദ ങ്ങളുടെ ഫലമായുള്ളതല്ല ഈ മാറ്റങ്ങൾ. വനിതകൾക്കനുകൂലമായ പരിഷ്‌കരണങ്ങൾ രാജ്യാന്തര മാധ്യമങ്ങളടക്കം വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്യുന്നത്.ഇന്ന് ജി സി സി യില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ ജോലി ചെയ്യുന്ന രാഷ്ട്രമാക്കി മാറ്റാന്‍ സൗദി അറേബ്യക്ക് കഴിഞ്ഞു എന്നാത് ലോകരാജ്യങ്ങള്‍ അത്ഭുതത്തോടെയാണ്‌ നോക്കികാനുന്നത്

കേവലം വാഹനമോടിക്കുന്നതിൽ ഒതുങ്ങുന്നില്ല സൗദി വനിതകൾ കൈവരിച്ച സ്വാതന്ത്ര്യവും അവകാശങ്ങളും. മോട്ടോർ ബൈക്കുകൾ മുതൽ ഇടിക്കൂട്ടിൽ വരെ അവർ സാന്നിധ്യമറിയിക്കുന്നു. 

പൗരന്മാരുടെ  ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പരിഷ്‌കരണങ്ങൾ ഘട്ടംഘട്ടമായാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്. കുറഞ്ഞ കാലയളവിൽ സൗദി ജീവിതത്തിൽ വലിയ സ്വാധീനമാണ് ഈ പരിഷ്‌കരണങ്ങൾ വരുത്തിയിരിക്കുന്നത്. ദേശീയ വികസനത്തിൽ ജനതയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരി ച്ചിരിക്കുന്ന പരിഷ്‌കാരങ്ങളുടെ പ്രധാന ഗുണഭോക്താക്കളാണ് സൗദി സ്ത്രീകൾ.

പുരുഷ രക്തബന്ധുവിന്റെ അനുമതിയില്ലാതെ വാഹനമോടിക്കാനുള്ള അവകാശം, യാത്ര ചെയ്യാനുള്ള അവകാശം, സിവിൽ സ്റ്റാറ്റസ് നടപടിക്രമങ്ങൾ പൂർത്തിയാക്കൽ തുടങ്ങിയ ശ്രദ്ധേയ നടപടികളാണ് വനിതാ ശാക്തീകരണത്തിനായി സ്വീകരിച്ചത്. 
നിലവിലുള്ള നിയമങ്ങളിൽ വരുത്തിയ ഭേദഗതികളും പുതിയ ചട്ടങ്ങളും സ്ത്രീകളുടെ യാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തതിൽ മാത്രം പരിമിതമല്ല. മറ്റു സാമൂഹിക, സാമ്പത്തിക അവകാശങ്ങൾക്കിടയിൽ തൊഴിലവസരങ്ങൾ, ശമ്പളം, പ്രസവാവധി, വിരമിക്കൽ എന്നിവ പരിശോധിച്ചാൽ സൗദി സമ്പദ്ഘടന ചലിപ്പക്കുന്ന കാര്യത്തിലും സ്ത്രീകൾ വലിയ പങ്കു വഹിക്കാനിരിക്കുന്നു. 

സ്ത്രീകൾക്ക് ലഭ്യമായ തൊഴിലവസരങ്ങളും ഡ്രൈവിംഗിനുണ്ടായിരുന്ന തടസ്സങ്ങൾ നീക്കപ്പെട്ടതും സൗദി സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാണെന്ന് സാമ്പത്തിക രംഗം വിശകലനം ചെയ്യുന്ന വിദഗ്ധർ മാത്രമല്ല, ചെറുകിട വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകൾക്ക് ലഭ്യമായിരിക്കുന്ന വരുമാനവും അവരുടെ സ്വാതന്ത്ര്യവും ചെറിയ ഷോപ്പിംഗ് മാളുകളിൽ പോലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സൗദി സ്ത്രീകളുടെ ശാക്തീകരണത്തിനു പിന്നിൽ സാമൂഹിക ലക്ഷ്യങ്ങൾക്കുപരി സാമ്പത്തിക മുന്നേറ്റവും അധികൃതർ ലക്ഷ്യമിടുന്നുവെന്ന് കാണാം. 

ട്രാവൽ രേഖകൾ, സിവിൽ സ്റ്റാറ്റസ്, തൊഴിൽ, സാമൂഹിക ഇൻഷുറൻസ് ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച് മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച ഭേദഗതികളൊക്കെയും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ വീഴ്ചകളില്ലാതെയാണ് നടപ്പിലാക്കി വരുന്നത്. എവിടെയും ചുവപ്പ് നാടയുടെ കുരുക്കുകളില്ല. 

സ്ത്രീകൾക്ക് പാസ്‌പോർട്ട് കരസ്ഥമാക്കുന്നതിനും യാത്ര ചെയ്യുന്നതിനും രക്തബന്ധു ക്കളുടെ അനുമതി വേണമെന്ന നിബന്ധന സൗദി സമൂഹത്തിൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. മാതാപിതാക്കൾ മരിച്ച സൗദി വനിതകളിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സ്വന്തം സഹോദരങ്ങൾ ഈ നിബന്ധന ദുരുപയോഗം ചെയ്ത ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സഹോദരൻ യാത്രാനുമതി നൽകാത്തതിനാൽ അമേരിക്കയിൽ പോയി പഠിക്കാനാവുന്നില്ലെന്ന പരാതിയുമായി സൗദി വിദ്യാർഥിനി അധികൃതരെ സമീപിച്ചത് വലിയ വാർത്തയായിരുന്നു. 

21 വയസ്സും അതിൽ കൂടുതലുമുള്ള സ്ത്രീകൾക്ക് യാതൊരു അനുമതിയും കൂടാതെ തന്നെ പാസ്‌പോർട്ട് കരസ്ഥമാക്കാനും രാജ്യത്തിനു പുറത്ത് യാത്ര ചെയ്യാനും ഇപ്പോൾ സാധിക്കുന്നു. എല്ലാ വിധത്തിലുള്ള ആശങ്കകൾക്കും വിരാമമിട്ട് സൗദിയിലെ തിരക്കേറിയ റോഡുകളിൽ സൗദി സ്ത്രീകൾ വാഹനമോടിക്കുന്നു. ഐ ടി രംഗത്തുള്ള മുന്നേറ്റം വളരെ വലുതാണ് അന്താരാഷ്ട്ര ഐ ഐ സമ്മേളനം കഴിഞ്ഞ ദിവസമാണ് റിയാദില്‍ നടന്നത് എക്സ്പ്പോ, ലോക ഫുട്ബോള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.

രാജ്യത്തെ തൊഴിലില്ലായ്മക്ക് പരിഹാരം കാണാന്‍ നിരവധി പദ്ധതികളാണ് ആസൂ ത്രണം ചെയ്തിട്ടുള്ളത്. പല മേഖലകളിലും സൗദിവത്കരണം ശക്തമായി നടക്കുന്നത് വിദേശ തൊഴിലാളികളില്‍ തൊഴില്‍ നഷ്ട ഭീതിയുണ്ടാക്കുന്നുവെങ്കിലും പുതിയ മേഖലകള്‍ അവര്‍ക്കായി തുറന്നുവരുന്നുണ്ട്. കോവിഡ് ഭീതി പൂര്‍ണമായി ഒഴിഞ്ഞ തോടെ നിരവധി തൊഴില്‍മേഖലകള്‍ സജീവമായി വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ വിദേശികളുടെ സാന്നിധ്യം കൂടിവരുകയാണ്.

പൂര്‍ണമായും സമാധാനപരമാണ് രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക രംഗം. സ്ഥിരതയുള്ള സര്‍ക്കാരും വ്യക്തമായ വികസന കാഴ്ചപ്പാടും രാജ്യത്തെ അനുദിനം മുന്നോട്ടുനയിക്കുന്നു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവ കാശി മുഹമ്മദ് ബിന്‍ സല്‍മാനും മുന്നോട്ടുവെച്ച വിഷന്‍ 2030 സാക്ഷാത്കൃതമാകു മ്പോള്‍ ആധുനിക സൗദി അറേബ്യക്ക് 100 വയസ്സ് പൂര്‍ത്തിയാകും. ആ മഹദ്്ദിന ത്തിലേക്ക് കണ്ണോടിക്കുകയാണ് രാജ്യത്തെ പ്രവാസികളും പൗരന്‍മാരും. സൗദി അറേബ്യയുടെ തൊണ്ണൂറ്റിനാലാം ദേശിയദിനത്തിന് ആശംസകള്‍ നേരുന്നു


Read Previous

പുഴുക്കുത്തുകളല്ല, അവരെ തുറന്നുകാട്ടിയ അൻവറാണ് ഇനി അനുഭവിക്കാൻ പോകുന്നത്’ അൻവറിനെ പിന്തുണച്ചും എതിർത്തും കമന്റുകള്‍, സൈബർ പോരാളികള്‍ രംഗത്ത്‌

Read Next

പാർട്ടിയാണ് എല്ലാത്തിനും മുകളിൽ’: പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി വി അൻവർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »