മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ -ബൊപ്പണ്ണ സഖ്യം ഫൈനലില്‍. ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സൂപ്പര്‍ ടൈബ്രേക്കററിലായിരുന്നു വിജയം. 7-6, 6-7, (10- 6)

സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍. 36 കാരിയായ സാനിയ മിര്‍സ 2009 ല്‍ മഹേഷ് ഭൂപതിക്ക് ഒപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് ട്രോഫി സ്വന്തമാക്കിയിരുന്നു. മിക്സഡ് ഡബിള്‍സില്‍ ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) കിരീടങ്ങളും സാനിയ മിര്‍സ നേടിയിട്ടുണ്ട്. വനിതാ ഡബിള്‍സിലും മൂന്ന് ഗ്രാന്‍സ് ലാം സാനിയ മിര്‍സയ്ക്ക് ഉണ്ട്.