ഇന്ത്യ- സൗദി ബന്ധത്തിന്‍റെ വലിയ പാലം ഇന്ത്യന്‍ കമ്മ്യൂണിറ്റി, നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് പോയ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചു: അംബാസിഡര്‍.


റിയാദ്: ഇന്ത്യ- സൗദി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് 2.5 മില്യൺ വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയാണെന്ന് സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ ഡോ: സുഹൈൽ അജാസ് ഖാൻ പറഞ്ഞു എംബസി ഓഡിറ്റോറിയത്തില്‍ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം

മാധ്യമ പ്രവർത്തകരെ പരിചയപ്പെടുകയും കുശലം പറഞ്ഞും നിരവധി വിഷയങ്ങ ളിൽ മാധ്യമ പ്രവർത്തകരുടെ നിർദേശങ്ങൾ ആരാഞ്ഞും ആദ്യ മാധ്യമ കൂടിക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു. ഇന്ത്യയും സൗദിയും തമ്മിൽ വ്യാപാര രംഗത്തും സാംസ്ക്കാരിക, ടുറിസം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം വർധിപ്പിച്ചു കൊണ്ടു വലിയൊരു കാഴ്ചപ്പാടും ലക്ഷ്യത്തോടും കൂടിയാണ് ഇരു രാജ്യങ്ങളും പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മറ്റു രാജ്യങ്ങളിലെ പോലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിഷയങ്ങള്‍ പറയാന്‍ ഓപ്പൺ ഹൗസ് സംവിധാനം സൗദിയിൽ ആവിശ്യമില്ലന്നും എംബസിയുടെ മുന്നിൽ എത്തുന്ന എല്ലാ വിഷയങ്ങളും ഉടൻ പരിഹാരം കാണുന്നുണ്ടെന്നും 25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനം പ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. പരാതികളും പ്രശ്‌നങ്ങളും തീര്‍ക്കാനും പരിഹരിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഇവിടെ യുണ്ട് ഈ കാര്യത്തിൽ കമ്മ്യൂണിറ്റി വളണ്ടിയർമാർ നൽകുന്ന സേവനം വിലമതിക്കാൻ ആവാത്തതാണെന്നും  അംബാസിഡർ പറഞ്ഞു

ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിലകപ്പെട്ടും നാട്ടില്‍ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് പോയ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്ക് സൗദി നിയമ പരിധിയില്‍ നിന്ന് സാധ്യമായതെല്ലാം ചെയ്തുവരുന്നുണ്ടെന്നും ഈ കാര്യത്തില്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗത്തിന്‍റെ പ്രവര്‍ത്തനം മികച്ചതന്നെന്നും അംബാസിഡര്‍ ചൂണ്ടികാണിച്ചു.ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എൻ. രാം പ്രസാദ്,. സെക്കൻഡ് സെക്രട്ടറി (പ്രസ്സ്, ഇൻഫർമേഷൻ & കൾച്ചർ) മോയിൻ അക്തറും പങ്കെടുത്തു.


Read Previous

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയ – ബൊപ്പണ്ണ സഖ്യം ഫൈനലില്‍

Read Next

പൂച്ചയ്ക്കെന്തു കാര്യം.. കാര്‍ട്ടൂണ്‍ പംക്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular