കൊച്ചി: മലയാറ്റൂർ ആറാട്ടുകടവ് ദുർഗാദേവി ക്ഷേത്രത്തിൽ കാട്ടനക്കൂട്ടത്തിന്‍റെ ആക്രമണം. ഇന്നു വെളുപ്പിനെ ക്ഷേത്ര മൈതാനത്തെത്തിയ കാട്ടാനക്കൂട്ടം തെങ്ങുകൾ പിഴുതെറിയുകയും മതിലിന്‍റെ വലിയൊരു ഭാഗം പൊളിക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പായിരുന്നു ക്ഷേത്രത്തിൽ ഉല്‍സവം. ഇതിനു കൊണ്ടുവന്ന സൗണ്ട് സിസ്റ്റവും ആനക്കൂട്ടം തകർത്തു. അടുത്തിടെ ഒരു ആനക്കുട്ടി കിണറ്റിൽ വീണ
ബൈജൂസിന്‍റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇ.ഡി നിര്‍ദേശിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെതന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍
മാനന്തവാടി: 'പത്തു ദിവസമായി.. ഇതുവരെ ഈ ആനയെ വെടിവെക്കാൻ സാധിച്ചിട്ടില്ല സർക്കാരിന്. മനുഷ്യനു പുല്ലുവിലയാണ് സർക്കാർ കൽപ്പിക്കുന്നത്', കാട്ടാനയുടെ ആക്രണത്തിൽ മരിച്ച പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിസംഘത്തോട് പൊട്ടിത്തെറിച്ച് അജീഷിന്റെ മകൾ അൽന. മുളവടിയും പടക്കവും കൊണ്ടുമാത്രം വനപാലകർക്ക് ജോലിചെയ്യാനാവില്ല. ആത്മരക്ഷാർഥം അവർക്ക് തോക്കു നൽകണം.
മാനന്തവാടി: കൊലയാളി കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യവുമായി ബാവലി ചെക്പോസ്റ്റ് കടന്ന കേരളസംഘത്തെ കര്‍ണാടക വനംവകുപ്പ് ജീവനക്കാർ തടഞ്ഞതായി ആക്ഷേപം. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ബേഗൂര്‍ റേഞ്ച് ഓഫിസർ ഉൾപ്പെടെയുള്ളവരെയാണ് കർണാടക ഉദ്യോഗസ്ഥർ തടഞ്ഞത്. ‘കര്‍ണാടകയിലെ കാര്യം ഞങ്ങള്‍ നോക്കു’മെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോർട്ട്.
ചെന്നൈ: തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ അണ്ണാഡിഎംകെ മുൻ സേലം വെസ്റ്റ് യൂണിയൻ സെക്രട്ടറി എ.വി.രാജുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി തൃഷ അറിയിച്ചു. 2017ൽ അണ്ണാഡിഎംകെയ്ക്കുള്ളിൽ നടന്ന ചേരിപ്പോരിനെ തുടർന്ന് കൂവത്തൂരിലെ റിസോർട്ടിലേക്കു മാറ്റിയ 100 എംഎൽഎമാരുടെ വിരുന്നിൽ ഒട്ടേറെ നടിമാരെ എത്തിച്ചെന്ന് ആരോപിച്ച രാജു തൃഷയുടെ പേര്
അടൂർ: ഏഴംകുളം ദേവീക്ഷേത്രത്തിൽ കുട്ടിയെയുമെടുത്തുള്ള തൂക്കവഴിപാടു നടക്കുന്നതിനിടെ തൂക്കക്കാരന്റെ കയ്യിൽ നിന്നു 9 മാസം പ്രായമുള്ള കുട്ടി താഴെ വീണ സംഭവത്തിൽ ജില്ലാ ശിശു ക്ഷേമസമിതി ക്ഷേത്രത്തിലും കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലുമെത്തി തെളിവെടുപ്പ് നടത്തി. ചെയർമാൻ എൻ.രാജീവ്, അംഗങ്ങളായ സുനിൽ പേരൂർ, എസ്.കാർത്തിക, പ്രസീദ നായർ, ഷാൻ രമേശ്
ഒറ്റപ്പാലം: ഗ്രൈൻഡറിൽ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്‍റെ ഷാൾ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. മീറ്റ്ന വിജയമന്ദിരത്തിൽ രജിത (40) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഭർത്താവ് വിജയരാഘവൻ മീറ്റ്നയിൽ നടത്തുന്ന ഹോട്ടലിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അപകടം. രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാൾ, പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്രൈൻഡറിലെ ചിരവയിൽ കുരുങ്ങുകയായിരുന്നു. സംഭവസമയത്തു
കൊച്ചി: ആർ.എം.പി. നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അപ്പീലുകളിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി. വെറുതെവിടണമെന്ന പ്രതികളുടെ അപ്പീൽ കോടതി തള്ളി. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. രണ്ടുപേരെ വെറുതെവിട്ട വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. എല്ലാ പ്രതികളും ഈമാസം 26-ന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ടി.പി.
മംഗളൂരു: പരീക്ഷ എഴുതുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ചത് അധ്യാപകൻ ചോദ്യംചെയ്തതിനെ തുടർന്ന് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം മണിപ്പാൽ എം.സി.എച്ച്.പി. കോളേജിലാണ് സംഭവം. മൂന്നാം വർഷ ബിരുദവിദ്യാർഥിയും ബിഹാർ സ്വദേശിയുമായ സത്യം സുമൻ (20) ആണ് മരിച്ചത്. വാർഷിക പരീക്ഷ എഴുതുന്നതിനിടെ സുമൻ മൊബൈൽഫോൺ ഉപയോഗിച്ചത്
വാഷിംങ്ടൺ: കാലിഫോർണിയയിലെ സാൻ മറ്റെയോ നഗരത്തിൽ മരിച്ച നാല് പേരെയും പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മലയാളികളായ ആനന്ദ് ഹെൻറി, ഭാര്യ ആലിസ് ബെൻസിഗർ, രണ്ട് ഇരട്ട കുട്ടികൾ എന്നിവരാണ് മരിച്ചതെന്ന് സാൻ മറ്റെയോ പൊലീസ് വ്യക്തമാക്കി. ഭർത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യ