മനാമ: സൗദി സഹകരണത്തോടെ ഒരു ലക്ഷം വൃക്ഷത്തൈകൾ നടുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാർബൺ ബഹിർഗമന തോത് 2060ഓടെ പൂജ്യത്തിലെത്തിക്കുന്നതിന്റെ ഭാഗമായി കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് നേരത്തേ തുടക്കം കുറിച്ചിരുന്നു.
ജിദ്ദ: സൗദി അറേബ്യയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് ഇനി ഇറാനിൽ പോകാൻ വിസ വേണ്ട. ആകെ 33 രാജ്യങ്ങൾക്കാണ് ഇറാൻ വിസയിൽ ഇളവ് അനുവദിച്ചത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ വിസയുടെ ആവശ്യമില്ലെന്ന്
കോഴിക്കോട്: സംവിധായകൻ ജിയോ ബേബിയെ കോഴിക്കോട് , ഫറൂഖ് കോളേജിലെ പരിപാടിയ്ക്ക് ക്ഷണിച്ച ശേഷം ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച്, എസ്എഫ്ഐയുടെ സാംസ്കാരിക കൂട്ടായ്മ ഇന്ന് വൈകീട്ട് മൂന്ന് മണിയ്ക്ക് നടക്കും. സംവിധായകൻ ജിയോ ബേബിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എസ്എഫ്ഐയുടെ പരിപാടി. കോളേജിന് മുന്നിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ
മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരദമ്പതികളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും ഇവരായിരുന്നു. ഇപ്പോള്‍ താനും ഫിറോസും പിരിയാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് സജ്ന. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന ആദ്യമായി വെളിപ്പെടുത്തിയത്. സജ്നയുടെ വാക്കുകള്‍ ഇങ്ങനെയാണ്: "ഞങ്ങൾക്ക്
കൊല്ലം: ആറുവയസ്സുകാരിയെ ഓയൂരിൽനിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിന് പോലീസിനു നിർണായകവിവരം നൽകിയത് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വനിത. കുട്ടിയെ തട്ടിയെടുത്തശേഷം പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണമാണ് പ്രതിയെപ്പറ്റി ഇവർക്ക് സംശയമുണർത്തിയത്. ഈ ശബ്ദവും തന്റെ കൈവശമുള്ള മറ്റൊരു ഓഡിയോ ക്ലിപ്പും ഇവർ കണ്ണനല്ലൂരിലുള്ള പൊതുപ്രവർത്തകനായ സമദിന് കൈമാറി.
കോഴിക്കോട്: കോടഞ്ചേരിയിൽ അതിർത്തി തർക്കത്തെ തുടർന്ന് അച്ഛനും മകനും വെട്ടേറ്റു. മൈക്കാവ് കാഞ്ഞിരാട് ഭാഗത്താണ് സംഭവം. അശോക് കുമാർ, മകൻ ശരത്ത് എന്നിവർക്കാണ് വെട്ടേറ്റത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. അയൽവാസിയായ ബൈജു ആണ് വെട്ടിയതെന്ന് ഇവർ പറയുന്നു. ഇരുവർക്കും കൈക്കാണ് വെട്ടേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ
കൊച്ചി : കരുവന്നൂർ നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിനും അക്കൗണ്ടുകളുണ്ട്. ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ പാർട്ടി അക്കൗണ്ടുകളിലൂടെ വൻ തുകയുടെ ഇടപാട് നടന്നുവെന്നും ബെനാമി ലോണുകളുടെ കമ്മിഷൻ തുകയും അക്കൗണ്ടിലെത്തിയെന്നുമാണ് ഇഡി കണ്ടെത്തൽ.
ലണ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ ഷിപ്പിങ് ഏജൻസിയുടെ ഭരണസമിതിയിൽ നിന്ന് റഷ്യ പുറത്ത്. രാജ്യാന്തര തലത്തിൽ കപ്പൽ ഗതാഗത രംഗത്തെ സുരക്ഷ ഉറപ്പാക്കുന്ന 175 അംഗങ്ങളുള്ള കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ വോട്ട് റഷ്യയ്ക്ക് ലഭിച്ചില്ല. രഹസ്യ വോട്ടെടുപ്പിൽ റഷ്യയെ പിന്തുണയ്ക്കരുതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി മറ്റു രാജ്യങ്ങളോട്
ജറുസലം: വെടിനിർത്തൽ നീട്ടാനുള്ള ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസ്, റഫാ എന്നീ നഗരങ്ങളിലെ 8 പാർപ്പിടകേന്ദ്രങ്ങളിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണങ്ങളിൽ 178 പലസ്തീൻകാർ കൊല്ലപ്പെട്ടു. 589 പേർക്കു പരുക്കേറ്റു. വടക്കൻ ഗാസയിൽനിന്നു വീടുവിട്ടോടിയ ആയിരങ്ങൾ