ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു ഫെഡറേഷന്‍ ഓഫ് റീജിയണല്‍ കേരളൈറ്റ് അസോസിയേഷന്‍ (ഫോര്‍ക്ക). മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ മുന്‍ എംഎല്‍എ സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചു മയക്ക് മരുന്ന് മാഫിയ വാണിജ്യാടിസ്ഥാനത്തില്‍ വലിയ ശൃംഖല സൃഷ്ട്ടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വ്യാപാര താല്പര്യങ്ങളാണ് ലോകത്ത് സമാധാനമില്ലാക്കുന്നത് എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ.സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. ആയുധ വില്പനയി ലൂടെയുള്ള ലാഭമാണ് എല്ലാവിധ യുദ്ധങ്ങളുടെയും പിന്നിൽ. 2024 ലെ ലോകത്തിലെ അതിസമ്പന്നന്മാ രുടെ സമ്പത്ത് തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ മൂന്ന് ഇരട്ടയായി വളർന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദമ്മാം: ഐസിഎഫ് ദമ്മാം റീജിയൻ വിദ്യാർത്ഥികൾക്കായ് സമ്മറൈസ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പഠന പഠനേതര മികവും ഊർജ്ജസ്വലതയും വർധിപ്പിക്കുന്നതിനായി ഐസിഎഫ് ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന ക്യാമ്പയിൻറെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മോട്ടിവേഷൻ ക്ലാസുകൾ മത്സരങ്ങൾ വ്യായാമങ്ങൾ ആസ്വാദനം എന്നിവയെല്ലാം ക്യാമ്പിൻ്റെ ഭാഗമായിരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ നടത്തിയ പോസ്റ്റർ
റിയാദ് :കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അസീസിയ ഏരിയ ഏഴാമത് സമ്മേളനത്തിൻ്റെ ഭാഗമായി 'സർഗ്ഗ സംഗമം 2025' എന്ന പേരിൽ വിവിധ പരിപാടികൾ കോർത്തിണക്കി യൂണിറ്റുകൾ തമ്മിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. അസീസിയ ഗ്രേറ്റ് ഇന്റർ നാഷണൽ സ്കൂളിൽ ഓഡിറ്റോറിയത്തിലും ഗ്രൗണ്ടിലുമായി സംഘടിപ്പിച്ച 'സർഗ്ഗ
മനാമ: ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ് പങ്കെടുത്ത പരിപാടിയിൽ എംബസിയുടെ വെൽഫെയർ, കോൺസുലാർ ടീമുകളും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. 40-ൽ അധികം ഇന്ത്യൻ പ്രവാസികളാണ് ഓപ്പൺ ഹൗസിൽ പങ്കെടുത്തത്. ബഹ്റൈനടക്കമുള്ള രാജ്യങ്ങളിൽ സമീപകാലത്തു ണ്ടായ സാഹചര്യങ്ങളിൽ ഇന്ത്യൻ
മനാമ:ബഹ്റൈൻ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപനിർമ്മിക്കപ്പെടുന്ന ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘട്ടിപ്പിച്ചു ചരിത്രകാരൻ പി.ഹരീന്ദ്രനാഥ മുഖ്യ പ്രഭാഷണം നടത്തി.പ്രഭാഷണമികവ് കൊണ്ടും സഹൃദേയ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയ മായി. ഹിന്ദ്സ്വരാജ് വായിക്കാതെ സ്വാതന്ത്ര്യസമര ചരിത്ര പഠനം പൂർണ്ണമാകില്ല. ഇത് പഠിക്കാത്തവരാണ് ചരിത്രം വികലമാക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്നുവേട്ട. ഏകദേശം പത്ത് ലക്ഷം കാപ്റ്റഗൺ ഗുളിക കൾ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിലും വിതരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായമായ ഉറവിടത്തിൽ നിന്നും രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൃത്യമായ
മക്ക: മൂന്ന് മലയാളി ഹജ്ജ് തീർത്ഥാടകർ മക്കയിലും മദീനയിലുമായി മരിച്ചു. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയവരാണ് മൂന്ന് പേരും. മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടിരി സ്വദേശി പാച്ചേരി അലവി ക്കുട്ടി (61) ആണ് മരിച്ചവരിൽ ഒരാൾ. വ്യാഴാഴ്ച അസർ നമസ്കാര സമയത്ത് മസ്ജിദുന്നബവിയിൽ വെച്ച് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ
റിയാദ്: സന്ദർശന വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ തുടരുന്നവർക്ക് ആശ്വാസം. സൗദി പാസ്പോർട്ട് ഡയറക്ടറ്റേ് വിസയുടെ കാലാവധി ഒരു മാസം കൂടി നീട്ടി നൽകി. ജൂൺ 27 മുതൽ ഒരു മാസത്തേക്കാണ് ആനുകൂല്യം. എല്ലാ തരത്തിലുമുള്ള സന്ദർശന വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. ഒരു മാസത്തേക്ക് വിസ
റിയാദ്: കേരള മുസ്ലീം കള്‍ച്ചര്‍ സെന്‍റര്‍ റിയാദ് ആലപ്പുഴ കമ്മറ്റി നിലവില്‍വന്നു. ഭാരവാഹികളായി പി കെ ഷാജി പ്രസിഡണ്ട്, സെക്രട്ടറി : സിയാദ് കായംകുളം, ട്രഷറർ: ഹാരിസ് താമരക്കുളം എന്നിവരാണ് പ്രധാന ഭാരവാഹികള്‍. .ചെയർമാൻ: ബഷീർ കോയിക്കലേത്ത്, വെൽഫെയർ വിംഗ് കൺവീനർ: കബീർ കോട്ടപ്പുറം.വൈസ് പ്രസിഡറ്റ്മാരായി താഹാ പാമ്പിൽ