ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം ലഭിച്ച സംഭവത്തില്‍ വിമര്‍ശനം തുടര്‍ന്ന് എഴുത്തുകാരി ഇന്ദു മേനോന്‍. ഇന്ത്യയില്‍ ഇന്ന് മലയാളസാഹി ത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന ഇന്ദു മേനോന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായതിന്
തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നാലുവയസുകാരിയെ പുലി ആക്രമിക്കുകയായിരുന്നു.ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. നിരന്തരമായി പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണ്
തൃശൂര്‍: അഖില്‍ പി ധര്‍മജന്റെ നോവല്‍ റാം c/0 ആനന്ദിക്കു കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നല്‍കിയതിനെതിരായ വിമര്‍ശനങ്ങളില്‍ സാഹിത്യത്തിലെ വരേണ്യത നിഴലിക്കു ന്നുണ്ടെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. സാഹിത്യത്തിന്റെ മൂല്യ നിര്‍ണയത്തിന് ഏതെങ്കിലും സ്‌കെയില്‍ ഇല്ലെന്ന്, അഖില്‍ പി ധര്‍മജന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. കുറിപ്പ്:
ഇറാൻ-ഇസ്രയേല്‍ സംഘർഷത്തില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ് പശ്ചിമേഷ്യ. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതി വഷളായതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയിലുമാണ്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമ്പോള്‍, ഇന്ത്യ ആശങ്കപ്പെടുന്നത് പ്രധാനമായും ഇസ്‌ലാമിക് റിപ്പബ്ലിക് ആയ ഇറാനില്‍ മെഡിസിന് പഠിക്കുന്ന ആയിരത്തിലധികം വരുന്ന ഇന്ത്യൻ വിദ്യാർഥികളെ കുറിച്ചോർത്താണ്. ഇറാനും ഇസ്രയേലും പരസ്‌പരം ആക്രമിക്കുമ്പോള്‍ ഇറാനിലുള്ള
ഫുട്ബോൾ താരം കൈലിയൻ എംബാപ്പെയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് ക്ലബ്ബ്. താരത്തിൻ്റെ ആരോഗ്യം വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നിരവധി പരിശോധനകളും തുടർ ചികിത്സയും ആവശ്യമാണെന്നും റിയൽ മാഡ്രിഡ് പോസ്റ്റിൽ പങ്കുവെയ്ക്കുന്നു. താരത്തിൻ്റെ രോഗം ഗുരുതരമാണെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റിൽ ആശങ്കയറിയിക്കുകയാണ് ആരാധകർ. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും താരത്തിനായി പ്രാർത്ഥിക്കുകയാണെന്നും
കോഴിക്കോട്: നൂറാം വയസിലും വായന ശീലം കൂടെകൂട്ടി കല്യാണിയമ്മ. അതിരാവിലെ പത്രം കയ്യിൽ കിട്ടിയില്ലെങ്കിൽ അസ്വസ്‌തയാകുന്ന കല്യാണിയമ്മ ഈ വായന ദിനത്തിലും വായന ശീലം മുറുകെ പിടിച്ചിരിക്കുകയാണ്. ഓരോ അക്ഷരങ്ങളും അരിച്ച് പെറുക്കിയെടുത്ത് സംതൃപ്‌തയാവുകയാണ് ചിങ്ങപുരം കിഴക്കേ പീടികയിലെ കല്യാണിയമ്മ. അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് പത്രക്കാരനെ കാത്ത് നിൽക്കും. പത്രം
ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത് പോലെ മനസിന്‍റെ ആരോഗ്യത്തിന് അത്യുത്തമമാണ് വായന. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പിഎന്‍ പണിക്കരുടെ ചരമദിനമാണിന്ന്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ വായനയെ പ്രോത്സാ ഹിപ്പിച്ച പ്രമുഖ വ്യക്തിത്വമാണ്
കൊച്ചി: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മലയാള സാഹിത്യ രംഗത്ത് വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇന്ത്യയില്‍ ഇന്ന് മലയാളസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന യുവ മുഖം ഒരു പള്‍പ്പ് ഫിക്ഷനാണ് എന്നത് അത്ഭുതപ്പെടുത്തുന്നില്ലെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍ പ്രതികരിച്ചു. മുത്തുച്ചിപ്പിയില്‍ പ്രസിദ്ധീകരിച്ചു വരുന്ന ഏതെങ്കിലും ഒരു വ്യക്തിക്ക് മുഖ്യ
മുംബയ്: ഐപിഎല്ലിലെ കേരളത്തിൽ നിന്നുള്ള ഫ്രാഞ്ചൈസിയായ കൊച്ചിൻ ടസ്‌കേഴ്‌സിനെ കരാർ ലംഘനത്തിന്റെ പേരിൽ ബിസിസിഐ പുറത്താക്കിയത് 2011ലാണ്. ഇതിനെതിരെ ഫ്രാഞ്ചൈസി നടത്തിയ പതിറ്റാണ്ടിലേറെ നീണ്ട നിയമയുദ്ധത്തിൽ ഇന്ന് നിർണായക ഹൈക്കോടതി വിധിയുണ്ടാ യിരിക്കുകയാണ്. 538 കോടി രൂപ ബിസിസിഐ നൽകണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ വിധി. 2010ൽ നിലവിൽ വന്ന
ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് കാസർകോട് നീലേശ്വരം പള്ളിക്കര കുടുംബാംഗം പി മാധവൻ (75) അന്തരിച്ചു. സുപ്രിയ ടെക്‌സ്റ്റൈൽസ് ഉടമയാണ്. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശ്യാമള. മകൻ: മിഥുൻ. മരുമക്കൾ: റിയ (ഓസ്‌ട്രേലിയ), നടൻ ദിലീപ്.