കാസർകോട്: കൂടത്തായികൂട്ടക്കൊല, ഷാരോൺ വധക്കേസുകളിൽ ജോളിയെയും ഗ്രീഷ്മയെയും അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് ഇനി സിബിഐയിൽ. കേരള പൊലീസിലെ അനുഭവ സമ്പത്തോടുകൂടിയാണ് ശില്പ സിബിഐയുടെ അന്വേഷണ, നിയമ നിർവഹണ സേവനങ്ങളിലേക്ക് അവരുടെ വൈദഗ്ധ്യം തെളിയിക്കാൻ എത്തുന്നത്. കാസർകോട് ജില്ലയുടെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവി ആയിരുന്ന ശില്പ കാസർകോട്
ചെന്നൈ: സുഹൃത്തിന്‍റെ പിറന്നാൾ ആഘോഷത്തിന് ബാനർ കെട്ടാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാർ ഷോക്കേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഇന്നലെ രാത്രിയാണ് സംഭവം. അണ്ണാനഗറില്‍ താമസിക്കുന്ന ലോകേഷ് (16), തിരുനഗറില്‍ താമസിക്കുന്ന ധനുഷ് കുമാർ (18) എന്നിവരാണ് മരിച്ചത്. സുഹൃത്ത് കണ്ണയുടെ പിറന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു ലോകേഷും ധനുഷും. പിറന്നാൾ ആശംസകൾ
തിരുവനന്തപുരം: മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന പാപ്പല്‍ കോണ്‍ക്ലേവിന് സമാനമായ നീണ്ട ചര്‍ച്ചകള്‍ ക്കൊടുവിലാണ്, പഴയ അള്‍ത്താര ബാലനായ മറിയം അലക്‌സാണ്ടര്‍ ബേബി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) ന്റെ പുതിയ നായകനായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിന്റെ 'പോപ്പ്' ആയി ബേബിയെത്തുമ്പോള്‍, കേരളത്തിലെ ലാറ്റിന്‍ കത്തോലിക്കാ സഭ ഏറെ ആഹ്ലാദിക്കുന്നു. മധുരയില്‍
വാഷിംഗ്ടൺ: പകരച്ചുങ്കത്തിന് തിരിച്ചടിയായി, യു.എസ് ഇറക്കുമതികൾക്ക് മേൽ ചൈന ചുമത്തിയ 34 ശതമാനം തീരുവ ഉടൻ പിൻവലിക്കണമെന്ന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇല്ലെങ്കിൽ നാളെ മുതൽ 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഇറക്കുമതിക്ക് ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കി. യു.എസിനുള്ള തിരിച്ചടി തീരുവ
മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും ക്ഷേത്ര സന്ദര്‍ശനം നടത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിണറായി വിജയ ന്റെ ഭാര്യ കമലയും മകള്‍ വീണ വിജയനും തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രം സന്ദര്‍ശിച്ചത്. ഒരു യൂട്യൂബ് വ്ളോഗറാണ് ഇവര്‍ ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങള്‍
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും
ഗാസ: ഗാസയിൽ രക്ഷാപ്രവർത്തകരുടെ ആംബുലൻസുകൾ ആക്രമിച്ച് പതിനഞ്ച് പേരെ കൊന്ന സംഭവത്തിൽ മുൻ നിലപാട് തിരുത്തി ഇസ്രയേൽ. ആദ്യ റിപ്പോർട്ട് നൽകിയയാൾക്ക് തെറ്റ് പറ്റിയെന്നാണ് ഇസ്രയേൽ വിശദീകരണം. വാഹനവ്യൂഹം ഹെഡ്‍ലൈറ്റുകളോ ബീക്കണോ തെളിയിക്കാതെയാണ് സഞ്ചരിച്ചതെന്ന വാദം ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊളിഞ്ഞതോടെയാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട് മാറ്റം. ശനിയാഴ്ചയാണ്
കാസർകോട്: റെയിൽവേ ഗേറ്റിൽ മുഖാമുഖം വന്ന ബസുകൾ മാറ്റാതെ ഡ്രൈവർമാർ പരസ്‌പരം തർക്കിച്ചതോടെ ട്രെയിൻ പിടിച്ചിട്ടു. കാസർകോട് തൃക്കരിപ്പൂർ-പയ്യന്നൂർ റൂട്ടിൽ ബീരിച്ചേരി റെയിൽവെ ഗേറ്റിലാണ് അസാധാരണ സംഭവം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസാണ് നിർത്തിയിടേണ്ടി വന്നത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. ചെറുവത്തൂർ ഭാഗത്ത് നിന്നും
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ. വര്‍ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന്‍ വാവ സുരേഷിനെ വിളിക്കണമെന്ന് ഫാത്തിമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ബിജെപിയെ പ്രീതിപ്പെടുത്തി