ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റി വലിൽ “പ്രിയമുള്ളൊരാൾക്കായ്” എന്ന സംഗീത ആൽബത്തിന് മൂന്ന് അവാർഡ്. മികച്ച സംഗീത ആൽ ബമായി സുഗുണാ രാജൻ പയ്യന്നൂർ നിർമ്മിച്ച ഈ ആൽബം തിരഞ്ഞെടുത്തു.
പ്രശസ്ത പിന്നണി ഗായിക ശ്രീമതി സുജാതാ മോഹന് മികച്ച ഗായികയ്ക്കുള്ള അവാർഡും പ്രിയ മുള്ളൊരാൾക്കായ് നേടിക്കൊടുത്തു. വരികൾക്കുള്ള ഏറ്റവും നല്ല രണ്ടാമത്തെ അവാർഡ് നിർമ്മാ താവ് കൂടിയായ സുഗുണാ രാജന്. സീമാ ജി നായരെ പോലുള്ള പ്രശസ്ത കലാകാരികൾ അഭിനയിച്ച ഈ ആൽബം സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തത് ഋഷി പ്രസാദ് എന്ന യുവ സംവിധായക നാണ്. സംഗീത സംവിധാനം സോമസുന്ദരം. സഹസംവിധായകൻ ഉണ്ണികൃഷ്ണൻ സൗപർ ണ്ണിക. ഈ ആൽബത്തിന് ജീവൻ പകർന്ന മറ്റു ആർട്ടിസ്റ്റുകൾ ഫവാസ് സയാനി, ഷർമിദാസ്, മുരളി വായാട്ട്,
ബബിലേഷ് ബബിലു… ഇവരൊക്കെയാണ്.
നാടക ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂർ (ജൂറി ചെയർമാൻ ) ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ഹരീഷ് മണി ,നടനും സംവിധായ കനുമായ അനുറാം ,മീഡിയ ഹബ് വൈസ് ചെയർമാൻ എ കെ .നൗഷാദ് (മൂവരും ജൂറി മെമ്പർ) എന്നി വരടങ്ങിയ ജൂറി പാനലാണ് ജേതാക്കളെ തെരഞ്ഞെടുത്തത് .കോവിഡ് പ്രതിസന്ധി കഴിഞ്ഞാലുടൻ ആറ്റിങ്ങലിൽ നടക്കുന്ന പ്രോഗ്രാമിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും