Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊട്ടിത്തെറിച്ചത് ബാ​ഗിൽ കൊണ്ടുവന്ന ബോംബുകൾ: ഇറാൻ ഇരട്ട സ്ഫോടനത്തിൽ മരണം 103 ആയി’ സംഭവം ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപം


ടെഹ്റാൻ: ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. 200 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. 

ഖാസിം സുലൈമാനിയുടെ നാലാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. ചടങ്ങുകളുടെ ഭാഗമായി ശവകുടീരത്തിലേക്ക് പദയാത്ര നടത്തുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. കെര്‍മാനിലെ സാഹെബ് അല്‍ സമാന്‍ പള്ളിക്ക് സമീപത്തുവച്ചായിരുന്നു സ്‌ഫോടനം. ഒരേ സമയത്തായിരുന്നു ഇരട്ട സ്‌ഫോടനം നടന്നത്.

ഭീകരാക്രമണമാണ് നടന്നതെന്ന് കെര്‍മാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. പുറത്തു വരുന്ന വിഡിയോയില്‍ നിരവധി മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നത് കാണാം. 2020ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്. ഇറാനിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകം നടന്നത്.

രണ്ട് ബാ​ഗുകളിലാക്കി കൊണ്ടുവന്ന ബോംബുകൾ ബോംബ് റിമോർട്ട് ഉപയോഗിച്ചാണ് നിയന്ത്രിച്ചതെന്നാണ് വിവരം. ചാവേർ സ്ഫോടനമാണ് നടന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. ഇന്ത്യൻ സമയം വൈകിട്ട് 4.50ഓടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ആദ്യ സ്ഫോടനം നടന്ന് 15 മിനിറ്റിന് ശേഷമാണ് രണ്ചാം സ്ഫോടനമുണ്ടായത്.

2020ലാണ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെടുന്നത്. ഇറാനിലെ ശക്തനായ നേതാവായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊലപാതകം നടന്നത്.


Read Previous

സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

Read Next

ജിദ്ദ റയാൻ നഴ്‌സസ് കൂട്ടായ്മ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »