ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മനാമ: മേഖലയിൽ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ അടിയന്തര സുരക്ഷാ ചർച്ചകൾ നടത്തി. സമഗ്ര സുരക്ഷാ സംയോജനത്തിനും സമൃദ്ധിക്കുമുള്ള ഉടമ്പടിയിലെ (C-SIPA) രണ്ടാം അനുച്ഛേദം പ്രകാരമാണ് മൂന്ന് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയത്.

ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാനിയൻ നീക്കങ്ങളെ പ്രതിരോധിക്കാനും മേഖലയുടെ സുരക്ഷ ഉറപ്പാക്കാനും സംയുക്തമായി നീങ്ങാൻ ചർച്ചയിൽ തീരുമാനമായി. ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേ ഷ്ടാവ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമാദ് അൽ ഖലീഫ, യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അഡ്മിറൽ ബ്രാഡ് കൂപ്പർ, ബ്രിട്ടീഷ് എയർ ചീഫ് മാർഷ്യൽ റിച്ചാർഡ് നൈടൺ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
ബഹ്‌റൈന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനായി നാല് അധിക ടൈഫൂൺ ഫൈറ്റർ ജെറ്റുകൾ ഖത്തറിൽ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ അറിയിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാരെ അപകടത്തിലാക്കുന്ന ഇറാനിയൻ നടപടികൾ അംഗീകരിക്കാനാ വില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡും വ്യക്തമാക്കി.
ആക്രമണ ഭീഷണിയെത്തുടർന്ന് ശനിയാഴ്ച അടച്ചിട്ട ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. എങ്കിലും വിമാനങ്ങളുടെ സമയക്രമത്തിൽ വലിയ മാറ്റങ്ങൾ ഉള്ളതിനാൽ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട ശേഷം മാത്രമേ വിമാനത്താ വളത്തിലേക്ക് പുറപ്പെടാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു.
ബഹ്‌റൈൻ: 86 റോക്കറ്റുകളും 148 ഡ്രോണുകളും ഇതുവരെ തടഞ്ഞു നശിപ്പിച്ചു.യുഎഇ: അബുദാബി, പാം ജുമൈറ, ബുർജ് അൽ അറബ് എന്നിവിടങ്ങളെ ലക്ഷ്യമിട്ടും ആക്രമണ ശ്രമങ്ങൾ നടന്നു. തങ്ങൾക്കെതിരെയുള്ള റോക്കറ്റ് ആക്രമണം വിജയകരമായി പ്രതിരോധിച്ചതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാൻ ബോധപൂർവ്വം സാധാരണക്കാരുടെ പ്രദേശങ്ങളെ ലക്ഷ്യമിടുകയാണെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഏകീകൃത പ്രതികരണം അനിവാര്യമാണെന്നും ബഹ്‌റൈൻ ആവശ്യ പ്പെട്ടു. മേഖലയിലെ സുരക്ഷാ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ബാഹ്യ ഭീഷണികളെ കൂട്ടായി നേരിടാനും സഖ്യകക്ഷികൾ പ്രതിജ്ഞാബദ്ധത പുനരറിയിച്ചു.
