ബെസ്റ്റ്‌ വേ കൾച്ചറൽ സൊസൈറ്റി; അറേബ്യൻ സീസൺ 2023 ആഘോഷിച്ചു; മുഖ്യ അതിഥിയായി ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്നമംഗലം മുഖ്യ അതിഥിയായി പങ്കെടുത്തു.



റിയാദ്: ബെസ്റ്റ്‌ വേ കൾച്ചറൽ സൊസൈറ്റി റിയാദിന്റെ ആഭിമുഖ്യത്തിൽ അറേബ്യൻ സീസൺ 2023 സംഘടിപ്പിച്ചു. റിയാദ് എക്‌സിറ്റ് 18 ലെ വലീദ് ഇസ്തിറാഹയിൽ നടന്നപരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി. ജീവകാരുണ്യ പ്രവർത്തകൻ അഡ്വ: ഷമീർ കുന്നമംഗലം, പിന്നണി ഗായകൻ അനസ്‌ ആലപ്പുഴ എന്നിവർ മുഖ്യാതിഥികളയിരുന്നു ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ബെസ്റ്റ്‌ വേ കൾച്ചറൽ സൊസൈറ്റി അഡ്വൈസറി ബോർഡ് അംഗം ഷാജഹാൻ കല്ലമ്പലം ഉദ്ഘാടനം ചെയ്‌തു പ്രസിഡന്റ് അസ്‌ലം പാലത്ത് അധ്യക്ഷത വഹിച്ചു.

ഗഫൂർ കൊയിലാണ്ടി, സുലൈമാൻ വിഴിഞ്ഞം, നാസർ വണ്ടൂർ, പുഷ്പരാജ്, സാറാഫഹദ്, മൈമുനടീച്ചർ, അഷ്‌റഫ്‌, റാഫിപാങ്ങോട്, നൗഷാദ് സിറ്റിഫ്ലവർ, അബ്ദുസലാം ആർത്തിയിൽ, ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ബഷീർ സാപ്കോ, ഷെരീഖ് തൈക്കണ്ടി, റസൽ എന്നിവർ സംസാരിച്ചു.

ഹാരിസിന്റെ നേതൃത്വത്തിൽ ദഫ്മുട്ടിന്റെ അകമ്പടിയോടെ അതിഥികളെ വേദിയിലേക്ക് ആനയിച്ചത് അനസ് ആലപ്പുഴ, മുത്തലിബ് കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നും സിന്ധു ടീച്ചറുടെ നേതൃത്ത്വത്തിൽ നൃത്തവും ഒപ്പനയും അരങ്ങേറി.

റഷീദ്, നൗഫൽ വടകര, അഭിനന്ദ ബാബു, അനാമിക സുരേഷ്, ജാനീസ് പലേമാട്, അനസ്, നൈസിയാ നാസർ, ഹാരിസ്, ഫിദ ബഷീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. നാസർപൂനൂർ, റഷീദ്, ഹാരിസ്, ബിബിൻ, ഫിറോസ്, എന്നിവർപരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിന് സെക്രട്ടറി ബിബിൻ ആലപ്പുഴ സ്വാഗതവും ട്രഷറർ നാസർ പൂനൂർ നന്ദിയും പറഞ്ഞു.


Read Previous

കുദു കേളി ഫുട്ബാൾ മൂന്നാംവാര മത്സരത്തിൽ ലാന്റെൺ എഫ്സി ക്കും ബ്ലാസ്റ്റേഴ്സ് എഫ്‌സി വാഴക്കാടിനും വിജയം

Read Next

കോഹ്‌ലിക്കും ശ്രേയസിനും സെഞ്ച്വറി; സച്ചിനെയും മറികടന്ന് കോഹ്‌ലിയുടെ കുതിപ്പ്; 50-ാം സെഞ്ച്വറി; വാംഖഡെയില്‍ റണ്‍മഴ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »