കോഹ്‌ലിക്കും ശ്രേയസിനും സെഞ്ച്വറി; സച്ചിനെയും മറികടന്ന് കോഹ്‌ലിയുടെ കുതിപ്പ്; 50-ാം സെഞ്ച്വറി; വാംഖഡെയില്‍ റണ്‍മഴ


മുംബൈ: മുംബൈ: ലോകകപ്പില്‍ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 397 റണ്‍സ് സ്‌കോര്‍ ചെയ്തു. സെഞ്ച്വറി നേട്ടത്തോടെ കോഹ്‌ലിയും ശ്രേയസ് അയ്യരും ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാരായി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സ് നേടിയ രോഹിത് ശര്‍മ ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെയാണ് മടങ്ങിയത്. ഒമ്പതാം ഓവറില്‍ സൗത്തിയുടെ പന്തില്‍ വില്യംസണ് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. നാല് സിക്‌സുകളും നാല് ഫോറുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

രോഹിത് പുറത്തായതിന് ശേഷം ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ സ്‌കോറിങ് വേഗം കൂട്ടി. എന്നാല്‍ അര്‍ധഞ്ച്വെറിയും കടന്ന് കുതിച്ച ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് വീശീയ താരത്തിന്  പേശീവലിവ് കാരണം മൈതാനത്തിന് പുറത്ത് പോകേണ്ടിവന്നു. ഏകദിന കരിയറിലെ 13-ാം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് ഗില്‍ മടങ്ങിയത്. 65 പന്തില്‍ 75 റണ്‍സ് നേടിയ ഗില്ലിന്റെ ഇന്നിങ്‌സില്‍ എട്ട് ഫോറും രണ്ട് സിക്‌സുമാണ് ഉണ്ടായിരുന്നത്. 

ക്രീസിലെത്തില്‍ കോഹ് ലി സച്ചിന്റെ 49 സെഞ്ച്വറികളെന്ന റെക്കോര്‍ഡും മറിടന്നു. മത്സരത്തില്‍  108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്സ് ഒമ്പത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു. 44 മത്തെ ഓവറില്‍ സൗത്തിയുടെ ഓവറില്‍ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കിയാന് താരം മടങ്ങുന്നത്. 

67 പന്തില്‍ സെഞ്ച്വറി തികച്ച് ശ്രേയാസ് അയ്യരും മികച്ച പ്രകടനം കാഴച്‌വെച്ചു.
നാല് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ശ്രേയാസിന്റെ ഇന്നിങ്‌സ്. 
70 പന്തില്‍ 107 റണ്‍സെടുത്ത അയ്യരെ ട്രെന്‍ഡ് ബോള്‍ട്ട്  പുറത്താക്കുകയായിരുന്നു. പീന്നീട് ഗില്‍ ക്രീസില്‍ തിരിച്ചെത്തി. 80 റണ്‍സ് നേടി പുറത്തായി. 20 പന്തില്‍ 39 റണ്‍സ് നേടി കെ എല്‍ രാഹുല്‍ പുറത്താകാതെ നിന്നു. സൂര്യകുമാര്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് നേടി.  

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡ് കടന്ന് വിരാട് കോഹ് ലി. ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ സെഞ്ച്വറി തികച്ചതോടെ ഏകദിന സെഞ്ച്വറികളില്‍ കോഹ് ലി സച്ചിനെ മറികടന്നു.

മത്സരത്തില്‍ 108 പന്തുകളില്‍ 106 റണ്‍സ് നേടിയ കോഹ് ലിയുടെ ഇന്നിങ്‌സ് എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ സച്ചിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടത്തിനൊപ്പം കോഹ്ലി എത്തിയിരുന്നു.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡും മത്സരത്തിലൂടെ കോഹ് ലി മറികടന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് പഴങ്കഥയായത്. പട്ടികയില്‍ നിലവില്‍ കോഹ് ലി ഒന്നാം സ്ഥാനത്തും സച്ചിന്‍ രണ്ടാമതും മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍ മൂന്നാമതുമാണ്. 2007 ലെ ലോകകപ്പില്‍ ഹെയ്ഡന്‍ 659 റണ്‍സാണ് അടിച്ചുകൂട്ടിയത്. 648 റണ്‍സുമായി രോഹിത് ശര്‍മയും 647 റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനക്കാര്‍.

കരിയറിലെ 72ാം അര്‍ധസെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനക്കാരനായി കോഹ്‌ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 18,426 റണ്‍സ് (452 ഇന്നിംഗ്‌സ്), കുമാര്‍ സംഗക്കാര 14,234 റണ്‍സ് (380 ഇന്നിംഗ്‌സ്) എന്നിവര്‍ മാത്രമാണ് ഇനി ഏകദിന റണ്‍വേട്ടയില്‍ കോഹ്‌ലിക്ക് മുമ്പിലുള്ളത്.


Read Previous

ജമ്മു കശ്മീരില്‍ ബസ് 300 അടി താഴ്ചയിലേക്കു മറിഞ്ഞു; 38 മരണം

Read Next

റിയാദിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ സത്താര്‍ കായംകുളം നിര്യാതനായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular