ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
കൊച്ചി : ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സമ്മേളനം മാർച്ച് 24 ഞായറാഴ്ച, രാവിലെ 10 മണിക്ക് അത്താണി ശ്രീ വീര ഹനുമാൻ കോവിലിലെ “ജാനകി മണ്ഡപ ത്തി”ൽവച്ചു ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ സി വി ജയമണി ഉത്ഘാടനം ചെയ്തു.ഭാരതത്തിന്റെ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിത് ഭാരത് 2047 ന്റെ പ്രസക്തിയും ആവശ്യകതയും വിശ്വ ഗുരു സ്ഥാനത്തെത്തുവാൻ പ്രധാനമെന്നു അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ സി എം ജോയ് അധ്യക്ഷത വഹിച്ചു. സനാതന ധർമത്തിന്‍റെ ശാസ്ത്രീയതയെ കുറിച്ച് ജില്ലാജനറൽ സെക്രട്ടറി ശ്രീ പി എസ് അരവിന്ദാക്ഷൻ നായർ ക്‌ളാസ്സെടുത്തു. നെടുമ്പാശ്ശേരി സ്ഥാനീയ സമിതി പ്രസിഡന്റ് ശ്രീ എം കെ ശശിധരൻ ആശംസ പ്രസംഗം നടത്തി.
കാലടി സ്ഥാനീയ സമിതി അധ്യക്ഷൻ ഡോ കൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി ഡോ.ഹരികൃഷ്ണ ശർമ്മ എറണാകുളം സ്ഥാനീയ സമിതി അധ്യക്ഷൻ ശ്രീ കൃഷ്ണകുമാർ, ശ്രീ സുകേഷ് ഷേണായ്, ശ്രീ മുരളീകൃഷ്ണൻ, അഡ്വ വേണു, പ്രശാന്തി ചൊവ്വര, ശ്രീ ചന്ദ്രശേഖരൻ നെടുമ്പാശ്ശേരി, ശ്രീ ഗോവിന്ദൻ കുട്ടി എറണാകുളം ജില്ലാ സമിതി തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ല യിലെ ഭാരതീയവിചാര കേന്ദ്രം പ്രവർത്തകരും കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.