ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പ്രസിഡന്റ് ജോ ബൈഡനു എതിരായ പ്രതിഷേധ വോട്ട് സൂപ്പർ ട്യുസ്‌ഡേ പ്രൈമറി കൾ നടന്ന 15 സംസ്ഥാനങ്ങളിലും ഗണ്യമായ ചലനമുണ്ടാക്കിയില്ലെന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ മൊത്തം 91 വോട്ട് മാത്രം വീണ അമേരിക്കൻ സമോവ എന്ന ടെറിട്ടറിയിൽ ബൈഡൻ തോറ്റു. നാമമാത്ര സ്ഥാനാർഥിയായ ജെയ്‌സൺ പാമർ ആണ് അവിടെ ജയിച്ചത്. ബോൾട്ടിമൂറിൽ ബിസിനസ് ചെയ്യുന്ന പാമർ അറിയപ്പെട്ട ആളല്ല. 45,000 ആണ് ടെറിട്ടറിയുടെ ജനസംഖ്യ.

ഗാസാ നയത്തിൽ പ്രതിഷേധിക്കുന്ന Uncommitted വോട്ട് അറബ് അമേരിക്കൻ സമൂഹ ത്തിനു സാന്നിധ്യമുള്ള മിഷിഗണിൽ പലേടത്തും ബൈഡനു കിട്ടിയ വോട്ടിനേക്കാൾ കൂടുതൽ ആയിരുന്നു. എന്നാൽ സൂപ്പർ ട്യുസ്‌ഡേയിൽ അതുണ്ടായില്ല. എട്ടു സംസ്ഥാനങ്ങളിൽ പ്രോഗ്രെസിവ് ഡെമോക്രാറ്റുകൾ പ്രതിഷേധ വോട്ട് സംഘടി പ്പിക്കാൻ ശ്രമിച്ചിരുന്നു അലബാമ, കൊളറാഡോ, അയോവ, മാസച്യുസെറ്റ്സ്, മിനസോട്ട, നോർത്ത് കരളിന, ടെന്നസി, വെർമണ്ട്.
കാലിഫോർണിയ, കൊളറാഡോ, ടെക്സസ്, യൂട്ടാ ഫലങ്ങൾ ബാക്കി നിൽക്കെ മറ്റെല്ലാ പ്രൈമറികളും പക്ഷെ ബൈഡൻ അനായാസം ജയിച്ചുവെന്നാണ് ചൊവാഴ്ച രാത്രി 8:45നു അസോഷ്യേറ്റഡ് പ്രസ് നൽകിയ കണക്ക്.
അയോവയിൽ 90.3%. ഇവിടെ പ്രതിഷേധ വോട്ട് 3.9% വീണു. ഡീൻ ഫിലിപ്സിനു അതിലും കുറവാണ്: 3%. നോർത്ത് കരളിനയിൽ 92.2% വോട്ടാണ് ബൈഡൻ നേടിയത്. അവിടെ 7.8% പ്രതിഷേധ വോട്ട് വീണു., അലബാമയിൽ അദ്ദേഹം 93% വോട്ട് നേടി. അർക്കൻ സോയിൽ 92.3%. മെയ്‌നിൽ ബൈഡൻ 92.8% നേടി. മാസച്യുസെറ്സിൽ വോട്ടെണ്ണൽ തുടരവേ ബൈഡൻ 77.8% നേടിയതായി കണക്കുകൾ കാണിക്കുന്നു.ഒക്ളഹോമയിൽ ബൈഡൻ 73.7% നേടിയതായി ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നു. ടെന്നസിയിൽ ബൈഡനു 95% ലഭിച്ചു. വെർമെന്റിൽ 89.3%. വിർജിനിയയിൽ 88.2%.
