വന്യമൃ​ഗങ്ങളെ വെടിവച്ചുകൊല്ലും; മലയോരമേഖലയിലെ ഭരണം ഏറ്റെടുക്കും; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശേരി ബിഷപ്പ്


കോഴിക്കോട്: വന്യമൃഗ ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശവുമായി താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ജനങ്ങളെ സംരക്ഷി ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനപ്രതിനിധികള്‍ രാജിവെയ്ക്കണമെന്ന് ബിഷപ്പ് ആവശ്യ പ്പെട്ടു. വനമൃ​ഗശല്യം തുടർന്നാൽ ഞങ്ങൾ വെടിവച്ചുകൊല്ലുമെന്നും ഒരു വനം വകുപ്പ് ഉദ്യോ​ഗസ്ഥനും ഇടപെടാൻ വരേണ്ടതില്ലെന്നും ബിഷപ്പ് പറഞ്ഞു.

വന്യമൃഗ ആക്രമണങ്ങളില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശവുമായി താമരശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ഫെയ്‌സ് ബുക്ക്‌

സർക്കാർ ഉത്തരവാദിത്വം കാണിച്ചില്ലെങ്കിൽ മലയോരമേഖലയിലെ ഭരണം ഏറ്റെ ടുക്കും, അതിനുള്ള ശക്തിയും സംവിധാനവും ഞങ്ങൾക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അവര്‍ക്ക് ജോലിയും അര്‍ഹിക്കുന്ന നഷ്ടപരി ഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

നിയമം തമിഴ്‌നാടിന് മാറ്റാമെങ്കില്‍ എന്തുകൊണ്ട് കേരളത്തിനത് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ രൂക്ഷ വിമര്‍ശം. അതേസമയം കക്കയത്തെ ആളെക്കൊല്ലി കാട്ടുപോത്തിനെ കൊല്ലാൻ വനം വകുപ്പ് ഉത്തരവിട്ടു.


Read Previous

ബൈഡനു 15 സ്റ്റേറ്റിലും വിജയം; അമേരിക്കൻ സമോവയിൽ തോൽവി; പ്രതിഷേധ വോട്ട് കാര്യമായ ചലനമുണ്ടാക്കിയില്ല (പിപിഎം)

Read Next

പദ്മജ വേണുഗോപാല്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular