Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗ​ദി ടൂ​റി​സം മേ​ഖ​ല​യി​ൽ വ​ൻ കു​തി​പ്പ് | കളംമാറ്റി ചവിട്ടിയത് വെറുതെയായില്ല| 22.8 ശതകോടി വരുമാനം ആണ് വളർച്ച|വിഷൻ 2030’ പൂർത്തിയാകുന്നതോടെ വലിയ മാറ്റം.


റിയാദ് : ടുറിസം മേഖലയിൽ വലിയ കുതിപ്പാണ് സൗദി നടത്തിയിരിക്കുന്നത്. ഈ വർഷം ആദ്യ മൂന്നു മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരുമാനം 22.8 ശതകോടിയാണ് ഇപ്പോൾ നേടിയിരിക്കുന്നത്. രാജ്യം റെക്കോഡ് സൃഷ്ടിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ടിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഈ കാലയളവിൽ 1.6 ശതകോടി റിയാൽ മാത്രമായിരുന്നു സൗദി യുടെ ടൂറിസം മേഖലയിലെ വരുമാനം. എന്നാൽ ഈ വർഷം ഇതേകാലയളവിൽ വിദേശ ടൂറിസ്റ്റുകൾ രാജ്യത്ത് നടത്തിയ ധനവിനിയോഗം 225 ശതമാനമായി ഉയർന്നി ട്ടുണ്ട്. സൗദി സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം ആണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ആദ്യ അപേക്ഷിച്ച് 37 ശതകോടി റിയാലിലെത്തി. വലിയ മുന്നേറ്റമാണ് ഈ സമയങ്ങളിൽ ഉണ്ടായിട്ടുള്ളത്. വിദേശികളിൽ നിന്നുള്ള ടൂറിസം വരുമാനത്തിലെ അസാധാരണ വളർച്ചയാണ് രാജ്യം കെെവരിച്ചിരിക്കുന്നത്. ടൂറിസം മേഖലയിൽ ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യമായി ഇതോടെ സൗദി മാറി കഴിഞ്ഞു. സൗദിയുടെ ചരിത്രത്തിൽ വിദേശ ടൂറിസ്റ്റുകൾ ഏറ്റവുമധികം ധനവിനിയോഗം നടത്തിയത് 2022 ലാണ് എന്നാൽ ഈ വർഷം അത് റെക്കോർഡി ലെത്തും എന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് സൗദി നടത്തിയിരുന്നത്. ദേശീയ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നതിൽ വലിയ പങ്ക് ടൂറിസം മേഖലക്കുണ്ട്. അതിനാൽ വലിയ തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി യിരുന്നു. അതിന്റെ ഫലമായാണ് വലിയൊരു കുതിപ്പ് ഈ മേഖലയിൽ ഉണ്ടായിട്ടു ള്ളത്. ‘വിഷൻ 2030’ലെ ലക്ഷ്യങ്ങളിൽ ഒന്നാണ് ടൂറിസം മേഖല. അതുകൊണ്ട്തന്നെ വിവിധ പദ്ധതികൾ ആണ് സൗദി നടപ്പിലാക്കി വരുന്നത്.

ടുറിസം വികസനത്തിന് വേണ്ടി സൗദി ഭരണക്കൂടത്തിന്റെ ശക്തമായ പിന്തുണ നൽകുന്നുണ്ട്. ടൂറിസം മന്ത്രാലയത്തിന്റെ മികവുറ്റ ഓരോ പദ്ധതികളും ജനങ്ങളിലും, ലോകത്തിന് മുന്നിലും എത്തിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് തയ്യാറാക്കുന്നത്. അന്താരാഷ്ട്ര ടൂറിസം വരുമാന സൂചികയിൽ രാജ്യം വലിയ നേട്ടം ആണ് സ്വന്തമാക്കിയിരിക്കുന്നത്. 2022ൽ ആഗോളതലത്തിൽ തന്നെ രാജ്യം ടൂറിസം വരുമാന സൂചികയിൽ മുന്നിലെത്തി. അന്താരാഷ്ട്ര തലത്തിൽ തന്നെ ടൂറിസ ത്തിന്റെ കാര്യത്തിൽ സൗദി ഇപ്പോൾ ചർച്ചയാണ്. ലോകത്തെ വിസ്മയിപ്പിക്കുന്ന പല പദ്ധതികളും സൗദി കൊണ്ടുവന്നിട്ടുണ്ട്


Read Previous

മൃഗീയ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ ജയിച്ച് കയറുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍| ഈസി വാക്കോവറോ കടുത്ത മത്സരമോ? അന്തിമ വിധിയ്ക്ക് ചൊവ്വാഴ്ച വോട്ടര്‍മാര്‍ ബൂത്തിലേക്ക്; പുതുപ്പള്ളി ഫലത്തെക്കുറിച്ച് ആകാംക്ഷ ശക്തം| ഒന്നുകില്‍ നേരിയ മാര്‍ജിന് ജയം,അല്ലെങ്കില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കുക ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇടതുമുന്നണി മുന്നില്‍ കാണുന്നത്.

Read Next

ജിദ്ദയില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ പ്രവാസി മലയാളി നാട്ടില്‍ മരിച്ചു| ജിദ്ദയില്‍ ഒരു മാസം ചികില്‍സ നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »