ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി(BJP). എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ പനീർസെൽവം , എഎംഎംകെ അധ്യക്ഷൻ ടിടിവി ദിനകരൻ എന്നിവരുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയിയിലെ ഒരു സ്വകാര്യ ഹോട്ടലി ലായിരുന്നു കൂടിക്കാഴ്ച. സീറ്റ് വിഭജന ചർച്ചയിൽ മുതിർന്ന നേതാക്കളായ കിഷൻ റെഡ്ഡി, വികെ സിംഗ് എന്നിവരും ബിജെപിയുടെ മറ്റ് സംസ്ഥാന നേതാക്കളും പങ്കെടുത്തു.

ബിജെപിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും എൻഡിഎ സഖ്യത്തിൽ ചേരു മെന്നും ടിടിവി ദിനകരൻ രണ്ട് ദിവസം മുമ്പ് വ്യക്തമാക്കിയിരുന്നു. കിഷൻ റെഡ്ഡിയെയും വികെ സിംഗിനെയും നേരത്തെ നഗരത്തിലായിരുന്നപ്പോൾ കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് യോഗത്തിന് ശേഷം ദിനകരൻ പറഞ്ഞു. “കിഷൻ റെഡ്ഡിയെയും വി കെ സിങ്ങിനെയും രണ്ടു ദിവസം മുമ്പ് അവർ ടൗണിലെത്തിയപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. അവർ നഗരത്തിൽ തിരിച്ചെത്തിയെന്ന് പറഞ്ഞപ്പോൾ ഞാൻ എൻ്റെ പരിപാടികൾ റദ്ദാക്കി അവരെ കാണാൻ ചെന്നൈയിൽ എത്തി.”
“ഞങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. സീറ്റ് സംബന്ധിച്ച കാര്യ ങ്ങൾ അന്തിമമായിക്കഴിഞ്ഞാൽ ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കും, ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ഒരു സമ്മർദ്ദ വുമില്ല,” ദിനകരൻ പറഞ്ഞു.
“പ്രഷർ കുക്കർ ചിഹ്നം ലഭിക്കാൻ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്. അത് മറ്റൊരു പാർട്ടിക്കും ഇതുവരെ നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങൾക്ക് ഇത് അനുവദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദുഷ്ടശക്തി യായ ഡിഎംകെയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ സഖ്യത്തിൻ്റെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമ്പോൾ, തമിഴ്‌നാടിന് നല്ല പദ്ധതികൾ ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതുകൊണ്ടാണ് ഞങ്ങൾ സഖ്യമുണ്ടാക്കിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സഖ്യത്തിൽ ആരു വലുതെന്നോ ചെറുതെന്നോ തർക്കമില്ലെന്നും ദിനകരൻ പറഞ്ഞു. നേരത്തെ, എൻഡിഎയ്ക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് ദിനകരൻ പറഞ്ഞ പ്പോൾ, ബിജെപിയുമായുള്ള സഖ്യം എഎംഎംകെ സ്ഥിരീകരിച്ചിരുന്നു.