Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അതിർത്തിയിൽ രക്തച്ചൊരിച്ചിൽ: പാക് ആക്രമണത്തിന് അഫ്ഗാൻ തിരിച്ചടി; ഇരുഭാഗത്തും വൻ നാശനഷ്ടം, 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാനിസ്ഥാൻ


ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. താലിബാന്‍ ആക്രമണ ങ്ങള്‍ക്ക് തിരിച്ചടിയെന്നോണം പ്രത്യാക്രമണത്തില്‍ 130-ലധികം താലിബാന്‍ സൈനികര്‍ കൊല്ലപ്പെട്ട തായി പാക് സൈന്യം അവകാശപ്പെട്ടു. കാബൂളിലും കാണ്ഡഹാറിലും പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയപ്പോള്‍ അഫ്ഗാന്‍ സേന തിരിച്ചടിച്ചു. 19 പാക് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാന്‍ അവകാശപ്പെട്ടു.

ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണം ഉള്‍പ്പെടെയുള്ള ഭീകരപ്രവര്‍ത്തനങ്ങ ള്‍ക്ക് പിന്നില്‍ അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരരാണെന്നു പാകിസ്ഥാന്‍ ആരോപിച്ചി രുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്‍ തിരിച്ചടിച്ചത്. ക്ഷമനശിച്ചെന്നും, തുറന്ന യുദ്ധത്തിലേക്ക് പോകുകയാണെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ആക്രമണത്തില്‍ കുറഞ്ഞത് 133 അഫ്ഗാന്‍ താലിബാന്‍ സൈനീകര്‍ കൊല്ലപ്പെടുകയും 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരാവകാശ മന്ത്രി അത്താവുള്ള തരാര്‍ പറഞ്ഞു.

കാബൂള്‍, പക്തിയ, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെ അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം, കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അഫ്ഗാന്‍ താലിബാന്‍ ഭരണകൂടത്തിന്റെ 27 പോസ്റ്റുകള്‍ നശിപ്പിച്ചെുന്നും ഒമ്പത് പോസ്റ്റുകള്‍ പിടിച്ചെടുത്തുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ രാത്രിയാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം തുടങ്ങിയത്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തി. ഭീകരവാദികളെ താലിബാന്‍ സഹായിക്കുന്നു എന്നാരോപി ച്ചായിരുന്നു ആക്രമണം. നംഗര്‍ഹാര്‍, പക്ടിക പ്രവിശ്യകളില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തിന് അഫ്ഗാന്‍ തിരിച്ചടിച്ചു. ഫെബ്രുവരി 22ന് അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈനികാ ക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ എഴുപതോളം ഭീകരരെ വധിച്ചെന്നാണ് പാക് സൈന്യം അവകാശപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാരാണെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം പ്രതികരിച്ചു. ജനവാസ മേഖലക ളിലും മദ്രസകളിലും പാകിസ്ഥാന്‍ ബോംബിട്ടതായും നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.

Border bloodshed: Afghan retaliation for Pakistan’s attack; heavy casualties on both sides, Afghanistan claims capture of 19 military posts


Read Previous

ബംഗ്ലാദേശിൽ തീവ്രത 5.5 രേഖപ്പെടുത്തിയ ഭൂചലനം: കൊൽക്കത്തയിൽ ജനങ്ങൾ പരിഭ്രാന്തരായി തെരുവിലിറങ്ങി”

Read Next

14 മക്കളില്‍ ഏറ്റവും ഇളയവനാണ് ഞാന്‍, 11 പേരും ചെറുപ്പത്തിലേ മരിച്ചു; വല്ലാതെ വേദനിച്ച നിമിഷം അമ്മയുടെ മരണം’: മോഹന്‍ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »