റിൻസൺ ജോസ് നിരപരാധിയെന്ന് ബൾഗേറിയ; അനധികൃത ഇടപാട് നടന്നില്ല


ബൾഗേറിയ: ലെബനൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളക്ക് അയച്ച മാരകമായ ഉപകരണങ്ങളുമായി റിൻസൺ ജോസിന്‍റെ ബൾഗേറിയൻ സ്ഥാപനത്തിന് ബന്ധമില്ലെന്ന് സർക്കാർ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സെപ്‌റ്റംബർ 17 ന് പൊട്ടിത്തെറിച്ചതിന് സമാനമായ ഒരു ആശയവിനിമയ ഉപകരണങ്ങളും ബൾഗേറി യയിൽ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്‌തിട്ടില്ലെന്ന് അന്വേഷണത്തിൽ നിസ്സംശയം തെളിഞ്ഞതായി ദേശീയ സുരക്ഷാ ഏജൻസി അറിയിച്ചു.

ഉപകരണങ്ങൾ എത്തിച്ചെന്ന് സംശയിക്കുന്ന ദിവസം കമ്പനിയോ ഉടമയോ പ്രത്യേകിച്ച് ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ലെബനനിലുടനീളം നടന്ന സ്‌ഫോടനത്തിൽ മലയാളിയായ റിൻസൺ ജോസിന്‍റെ കമ്പനി നോർട്ട ഗ്ലോബലിന് പങ്കുണ്ടെന്ന് സംശയിക്കുന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട സമാനതരത്തിലുള്ള ഉപകരണങ്ങള്‍ നോർട്ട ഗ്ലോബൽ ഇറക്കുമതി ചെയ്യുകയും തുടർന്ന് ഹിസ്ബുള്ളയ്ക്ക് കൈമാറുകയും ചെയ2തതായി ഹംഗേറിയൻ വെബ്‌സൈറ്റ് ടെലക്‌സ് റിപ്പോർട്ട് ചെയ്‌തിരുന്നു.

വാർത്തകളെ തുടർന്ന് കേരള സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. 2022 ഏപ്രിലിൽ റിൻസൺ ജോസ് സ്ഥാപിച്ച നോർട്ട ഗ്ലോബൽ, യൂറോപ്യൻ യൂണിയന് പുറത്തുള്ള കൺസൾട്ടിംഗ് പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. വിവിധ സാങ്കേതിക പ്രോജകട് മാനേജ്‌മെൻ്റ്, ടെക് അലോക്കേഷൻ, പ്രൊമോഷൻ, ഇൻ്റഗ്രേഷൻ എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നതായാണ് കമ്പനിയുടെ വെബ്‌സൈറ്റിൽ പറയുന്നത്.

അതേസമയം സംഭവത്തിന് ശേഷം റിൻസണെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. വയനാട് മാനന്തവാടി സ്വദേശിയായ റിൻസൺ നോർവേ പൗരൻ കൂടിയാണ്.


Read Previous

ലെബനൻ പേജർ സ്ഫോടനം: റിന്‍സണ്‍ ജോസ് ചതിക്കപ്പെട്ടെന്ന് സംശയിക്കുന്നതായി ബന്ധുവിന്‍റെ പ്രതികരണം, വാർത്ത പുറത്തുവന്നതിന് പിന്നാലെ കേരള പോലീസ് സ്പെഷ്യൽ ബ്രാഞ്ച് സ്ഥലത്തെത്തി ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »