സൗദിയില്‍ ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടിമന്ത്രി സഭാ തീരുമാനം; പ്രവാസികള്‍ക്ക് ആശ്വാസം


റിയാദ് : ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് 3 വർഷത്തേക്ക് കൂടി നീട്ടി. ഫെബ്രുവരി 24 അവസാനിക്കാനിരിക്കേ മൂന്ന് വർഷത്തേക്ക് കൂടി ഇളവ് ആനുകൂല്യം നീട്ടി നൽകി സൗദി മന്ത്രി സഭാ തീരുമാനം .പ്രവാസികൾക്ക്‌ വലിയ ആശ്വാസം ആയിരിക്കുകയാണ് പുതിയ തിരുമാനം .ഒൻപതോ അതിൽ കുറവോ ജീവനക്കാർ ഉള്ള സ്ഥാപനങ്ങളിലെ നിശ്ചിത എണ്ണം വിദേശികൾക്ക് സൗദി തൊഴിലുടമ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരനായിരിക്കണം എന്ന നിബന്ധനയോടെയാണ് ലെവി ഇളവ് അനുവദിച്ചു കൊണ്ടിരിക്കുന്നത്.

ഈമാസം 25ന് അവസാനിക്കാനിരിക്കെയാണ് മന്ത്രിസഭ 3 വർഷത്തേക്ക് കൂടി നീട്ടിയത്. കഴിഞ്ഞ വർഷം ലെവി ഇളവ് പരിധി അവസാനിക്കാനിരിക്കേ അധികൃതർ വീണ്ടും ഒരു വർഷത്തേക്ക് കൂടി ഇളവ് പരിധി നീട്ടിയിരുന്നു. സ്ഥാപനത്തിലെ ഒൻപത് പേരിൽ സൗദി തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളി കൂടി ഉണ്ടെങ്കിൽ 4 വിദേശികൾക്കും സൗദി തൊഴിലുടമ മാത്രമാണ് സ്വദേശിയായുള്ളതെങ്കിൽ 2 വിദേശികൾക്കും ആണ് ലെവി ഇളവ് അനുവദിക്കുക.

ലെവി ഇളവ് ലഭിക്കുന്ന ആയിരക്കണക്കിനു ചെറുകിട സ്ഥാപനങ്ങളുടെ കീഴിൽ നിരവധി പ്രവാസികൾ നിലവിൽ ജോലി ചെയ്യുന്നുണ്ട്. ഇളവ് മൂന്ന് വർഷത്തെക്ക് നീട്ടിയത് പതിനായിരക്കണക്കിനു പ്രവാസികൾക്കും ചെറു കിട സ്ഥാപനങ്ങൾക്കും വലിയ ആശ്വാസമാണ് നൽകിയിട്ടുള്ളത്.


Read Previous

‘ജനാധിപത്യത്തെ രക്ഷിച്ചതിന് സുപ്രീം കോടതിക്ക് നന്ദി’; ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് വിധി സ്വാഗതം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ

Read Next

ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മലയാളി മരിച്ചു, കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി വിപിന്‍ ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »